ഇവിടെ സമയമില്ല, പുലര്‍ച്ചെ മൂന്ന് മണിക്കും ഫുട്‌ബോള്‍ കളിക്കും; ലോകശ്രദ്ധ നേടുന്ന ദ്വീപ്
- Published by:meera_57
- news18-malayalam
Last Updated:
ഇവിടുത്തെ ജീവിതം സംഖ്യകളെ അടിസ്ഥാനമാക്കിയല്ല, പ്രകൃതിയെ ആശ്രയിച്ചാണെന്ന ആശയമാണ് ഇതിന് പിന്നില്‍
സമയമില്ലാത്ത നാടോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ? എന്നാല്‍ സംഗതി സത്യമാണ്. ആര്‍ട്ടിക് സര്‍ക്കിളിന് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു ചെറു മത്സ്യബന്ധന ദ്വീപായ സോമറോയ് ആണ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ഒരു നിശ്ചിത സമയക്രമം ആരും ഇവിടെ പാലിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 300ല്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെ വേല്‍ക്കാലത്ത് പ്രത്യേക സമയക്രമം പാലിക്കാത്ത ജീവിതശൈലിയാണ് ആളുകള്‍ പിന്തുടരുന്നത്. മേയ് 20 മുതല്‍ ജൂലൈ 18 വരെ ഈ കുഞ്ഞന്‍ ദ്വീപില്‍ സൂര്യന്‍ അസ്തമിക്കില്ല. അതിനാല്‍ 69 ദിവസത്തോളം ഒരു ദിവസത്തെ 24 മണിക്കൂറും ഇവിടെ പകലായിരിക്കും. ഈ കാലയളവിൽ ദ്വീപിലെ ദൈനംദിന ജീവിതം അസാധാരണമായിത്തീരും.
പുലര്‍ച്ചെ രണ്ട് മണിക്കും മൂന്നുമണിക്കുമൊക്കെയാണ് ഇവിടെ ഫുട്‌ബോള്‍ മാച്ചുകള്‍ തുടങ്ങുക. പുലര്‍ച്ചയ്ക്ക് മുന്നെ കുട്ടികള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങും. കട ഉടമകള്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമെ കടകള്‍ തുറക്കൂ. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുകയും ക്ഷീണിക്കുമ്പോള്‍ ഉറങ്ങുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ കര്‍ശനമായ സമയക്രമം അനാവശ്യമാണെന്നാണ് അവര്‍ പറയുന്നത്. അതേസമയം ഇവിടെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സമയത്തിന് വളരെയധികം പ്രധാന്യമുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു നിര്‍ദേശം മാത്രമാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു.
advertisement
2019ല്‍ സമയരഹിത മേഖലയാകാനുള്ള ശ്രമം സോമറോയ് നടത്തിയിരുന്നു. ഇതോടെയാണ് അന്താരാഷ്ട്രമാധ്യമങ്ങളില്‍ ഇത് ശ്രദ്ധ നേടിയത്. ദ്വീപിലേക്കുള്ള ഒരു പാലത്തില്‍ ഇവിടുത്തെ നാട്ടുകാര്‍ ഡസന്‍ കണക്കിന് ക്ലോക്കുകളാണ് കെട്ടിവെച്ചത്. ഇവിടുത്തെ ജീവിതം സംഖ്യകളെ അടിസ്ഥാനമാക്കിയല്ല, പ്രകൃതിയെ ആശ്രയിച്ചാണെന്ന ആശയമാണ് ഇതിന് പിന്നില്‍.
വേനല്‍ക്കാലത്ത് ഇവിടെ 69 ദിവസം തുടര്‍ച്ചയായി സൂര്യന്‍ അസ്തമിക്കാതെ ഇരിക്കുമ്പോള്‍ ശൈത്യകാലം ഇതിന് നേര്‍ വിപരീതമാണ്. നവംബര്‍ മുതല്‍ ജനുവരി വരെ ഇവിടെ സൂര്യന്‍ ഉദിക്കുന്നില്ല. ഈ ഇതോടെ ഈ നോര്‍വീജിയന്‍ ദ്വീപിന്റെ ആകാശത്ത് നോര്‍ത്തേണ്‍ ലൈറ്റ്‌സ് വിരിയും. ദ്വീപ് ധ്രുവ രാത്രിയിലേക്ക് വഴുതി വീഴും.
advertisement
ദൈര്‍ഘ്യം കൂടിയ വൈകുന്നേരങ്ങളില്‍ പ്രദേശവാസികള്‍ പുറത്ത് ഒത്തുകൂടും. ആകാശത്ത് വിരിയുന്ന പച്ചയും വയലറ്റ് നിറത്തിലുള്ളതുമായ നോർത്തേൺ ലൈറ്റ്സ് വീക്ഷിക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയാണിത്.
സോമറോയിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. ദ്വീപില്‍ ഏകദേശം 70 വീടുകളാണ് ഉള്ളത്. ഒരു ചെറിയ ഹോട്ടലും ഒരു കഫെയും ഒരു സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കുട്ടികളുടെ ഹാജര്‍ കൃത്യമായി പിന്തുടരാറില്ല. അവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എന്നാല്‍, വിവാഹങ്ങള്‍ മുതല്‍ ഉത്സവാഘോഷങ്ങള്‍ വരെയുള്ള സാമൂഹിക, സാമുദായിക പരിപാടികള്‍ കലണ്ടറുകളെ തീയതികളേക്കാള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനിക്കുന്നത്.
advertisement
Summary: Sommeroy, a small fishing island north of the Arctic Circle, is attracting world attention. The biggest difference is that no one here follows a fixed schedule. The population here is less than 300
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 22, 2025 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇവിടെ സമയമില്ല, പുലര്‍ച്ചെ മൂന്ന് മണിക്കും ഫുട്‌ബോള്‍ കളിക്കും; ലോകശ്രദ്ധ നേടുന്ന ദ്വീപ്


