Uterine Fibroids | ഗർഭാശയ മുഴകൾ അപകടകരമാണോ? ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ തടയാം?

Last Updated:

ലോകത്തിലെ 80 ശതമാനം സ്ത്രീകളിലും അവരുടെ 50 വയസ്സിനുള്ളിൽ എപ്പോഴെങ്കിലും ഗർഭാശയ മുഴകൾ ഉണ്ടാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.

ഗർഭാശയത്തിൽ (Uterus) വളരുന്ന മുഴകളാണ് (Tumors) ഗർഭാശയ മുഴകൾ (Uterine Fibroids). പലപ്പോഴും ഗർഭം ധരിക്കുന്ന വർഷങ്ങളിൽ ഉണ്ടാവുന്ന നിരുപദ്രവകരമായ ട്യൂമറുകൾ ആണ് ഗർഭാശയ മുഴകൾ. ഫൈബ്രോയിഡുകൾ, ലിയോമയോമാസ് (Leiomyomas), മയോമാസ് (Myomas), ഗർഭാശയ മയോമകൾ (Uterine Myomas), ഫൈബ്രോമാസ് (Fibromas) എന്നിങ്ങനെ വിവിധ പേരുകളിൽ ഗർഭാശയ മുഴ അറിയപ്പെടുന്നു.
ഈ മുഴകൾ കാൻസർ കോശങ്ങൾ പോലെ തോന്നാമെങ്കിലും അപകടകാരികളായ ഗർഭാശയ ക്യാൻസറുമായി ഈ ട്യൂമറിന് ബന്ധമില്ല. എന്നാൽ വളരെ അപൂർവമായ ചില സാഹചര്യങ്ങളിൽ ഈ ട്യൂമറുകൾ പ്രത്യുൽപ്പാദന അവയവങ്ങളിലേക്ക് വ്യാപിക്കുന്നു.
ലോകത്തിലെ 80 ശതമാനം സ്ത്രീകളിലും അവരുടെ 50 വയസ്സിനുള്ളിൽ എപ്പോഴെങ്കിലും ഗർഭാശയ മുഴകൾ ഉണ്ടാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. പക്ഷെ അവരിൽ ഭൂരിഭാഗം പേരിലും അപകടകരമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഗുരുതരമായ കേസുകളുള്ള സ്ത്രീകൾക്ക് അവരുടെ ആർത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുകയും അമിതമായി രക്തം നഷ്ടപ്പെടുകയും ചെയ്യുന്നു.
advertisement
ഗർഭാശയ മുഴകൾക്ക് പ്രത്യേകമായതും പ്രകടമായതുമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. ഗർഭാശയ മുഴകളുടെ വലിപ്പം, എണ്ണം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും അതിന്റ രോഗലക്ഷങ്ങൾ പ്രകടമാകുന്നത്. ഗർഭാശയത്തിൽ മുഴകൾ വളരുന്നത് പല കാരണങ്ങളാലാകാം. അതിൽ ജനിതക ഘടകങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, പൊണ്ണത്തടി തുടങ്ങിയ നിരവധി കാരണങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും ഗർഭാശയ മുഴകളുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയില്ല.
advertisement
ഗർഭാശയ മുഴകളുടെ ചില സാധാരണ രോഗലക്ഷണങ്ങൾ നമുക്ക് നോക്കാം.
- കഠിനമായ വയറുവേദന
- ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
- മൂത്രമൊഴിക്കുമ്പോൾ സമ്മർദ്ദം അനുഭവപ്പെടുക.
- മലബന്ധവും ദഹനക്കേടും
- തുടകൾ, ഉദരം, പെൽവിക്, പുറം എന്നിവിടങ്ങളിൽ വേദന.
ഗർഭാശയ മുഴകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സങ്കീർണ്ണതകളും എന്തൊക്കെയാണ്?
ഗർഭാശയ മുഴകൾ പടരില്ല. എല്ലാ മുഴകളും വലിയ അപകടകാരികളുമല്ല. അതിൽ അപകടകരമായ ഗർഭാശയ മുഴകളുള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. സബ്മുകോസൽ ഫൈബ്രോയിഡുകൾ (Submucosal Fibroid) എന്നറിയപ്പെടുന്ന ഗർഭാശയ മുഴ സ്ത്രീകളിൽ വന്ധ്യതയിലേക്ക് നയിക്കുകയോ ഗർഭച്ഛിദ്രസാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യാം. ഗർഭിണിയായ ഒരു സ്ത്രീയിൽ ഉണ്ടാകുന്ന ഗർഭാശയ മുഴകൾ മറുപിള്ളയ്ക്കും ഗർഭസ്ഥ ശിശുവിന്റെ വളർച്ച മുരടിക്കുന്നതിനും കാരണമായേക്കാം. ഇത് കൂടാതെ
advertisement
മാസം തികയാതെയുള്ള പ്രസവത്തിനും കാരണമായേക്കാം.
ഗർഭാശയ മുഴകൾ എങ്ങനെ തടയാം?
- ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
- പഴങ്ങളും പച്ചക്കറികളും കഴിക്കുക
- ജങ്ക് ഫുഡ് ഒഴിവാക്കുക
- പതിവായി വ്യായാമം ചെയ്യുക
- എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിനെ ഉടൻ കാണുക
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗർഭാശയ മുഴകൾ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാനാകും.
മലയാളം വാർത്തകൾ/ വാർത്ത/Life/
Uterine Fibroids | ഗർഭാശയ മുഴകൾ അപകടകരമാണോ? ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ തടയാം?
Next Article
advertisement
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
'അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്': ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്
  • അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ നീക്കം ചെയ്തതായി താലിബാൻ വിദേശകാര്യ മന്ത്രി.

  • പാകിസ്ഥാനെതിരെ കർശന മുന്നറിയിപ്പ് നൽകി, അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുതെന്ന് മുത്താക്കി പറഞ്ഞു.

  • ഇന്ത്യയും താലിബാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾ, ഉഭയകക്ഷി വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കാൻ തീരുമാനിച്ചു.

View All
advertisement