പശുവിന്റെ വയറിൽ നിന്ന് നീക്കം ചെയ്തത് 21 കിലോ പ്ലാസ്റ്റിക്ക്; മാലിന്യങ്ങൾ മൃഗങ്ങളെ കൊല്ലുന്നത് ഇങ്ങനെ
- Published by:Joys Joy
- trending desk
Last Updated:
ഭക്ഷണം കഴിച്ച ശേഷം അയവിറക്കുന്ന മൃഗമാണ് പശു. അതുകൊണ്ടു തന്നെ വയറിനകത്ത് നാല് അറകൾ പശുവിനുണ്ട്. ഇതിലെ ആദ്യ അറയിലാണ് പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയത്.
വലിയ തോതിലാണ് പ്ലാസ്റ്റിക്ക് പോലുള്ള മണ്ണിൽ അലിഞ്ഞ് ചേരാത്ത മാലിന്യങ്ങൾ ദിവസേന എന്ന രീതിയിൽ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും എല്ലാം പുറത്തേക്ക് വലിച്ചെറിയപ്പെടുന്നത്. വഴിയരികിൽ കൂടിക്കിടക്കുന്ന ഇവ മലിനീകരണത്തിന് കാരണമാകുന്നു എന്നത് പോലെത്തന്നെ മൃഗങ്ങൾക്കും ഭീഷണിയാകാറുണ്ട്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കൾ മാലിന്യ കൂമ്പാരങ്ങളിൽ നിന്നാണ് പലപ്പോഴും ഭക്ഷണം തേടാറുള്ളത്.
പച്ചക്കറികളുടെയും പഴങ്ങളുടെയും അവശിഷ്ടങ്ങൾ കഴിക്കുന്ന പശുക്കൾ പലപ്പോഴും ഇതിനോടൊപ്പമുള്ള പ്ലാസ്റ്റിക്കും കഴിക്കുന്നു. പ്ലാസ്റ്റിക്കുകൾ സ്ഥിരമായി ഭക്ഷണമാക്കുന്നതോടെ പതിയെ ഇവയ്ക്ക് ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥ വരും എന്ന് പല പഠനങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. പ്ലാസ്റ്റിക്കുകൾ പശുവിന്റെ ആന്തരികാവയവങ്ങളെ ബാധിക്കുന്നതോടൊപ്പം ശരീരത്തിനുള്ളിൽ പ്ലാസ്റ്റിക്കുകൾ ശേഖരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇതോടെ പശുക്കൾ പാൽ നൽകുന്നതും നിർത്തും. ഇനി അഥവാ പാൽ നൽകിയാൽ തന്നെ ഡയോക്സിൻ പോലുള്ള വിഷമയമായ രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടാകും.
advertisement
പ്ലാസ്റ്റിക്ക് പോലുള്ള മണ്ണിൽ അലിഞ്ഞു ചേരാത്ത മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം എന്ന് കാണിക്കുന്ന ഒരു സംഭവമാണ് കർണാടകയിലെ ചിക്മംഗ്ലൂരുവിൽ കഴിഞ്ഞ ദിവസം നടന്നത്. കടൂർ താലൂക്കിൽ നിന്നുള്ള ഒരു മൃഗഡോക്ടർ 21 കിലോ പ്ലാസ്റ്റിക്കാണ് പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത്. തെരുവിലൂടെയും മറ്റ് ഭക്ഷണത്തിനായി അലഞ്ഞ് തിരിഞ്ഞു നടക്കുകയായിരുന്ന ഈ പശു കുറച്ച് കാലത്തിനിടെയാണ് ഇത്രയും പ്ലാസ്റ്റിക്ക് ഭക്ഷിച്ചത്. പശുവിന്റെ വയറിൽ അടിഞ്ഞു കിടക്കുകയായിരുന്നു ഇത്രയും അളവിലുള്ള പ്ലാസ്റ്റിക്ക് എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
advertisement
ഭക്ഷണം കഴിച്ച ശേഷം അയവിറക്കുന്ന മൃഗമാണ് പശു. അതുകൊണ്ടു തന്നെ വയറിനകത്ത് നാല് അറകൾ പശുവിനുണ്ട്. ഇതിലെ ആദ്യ അറയിലാണ് പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയത്.
വലിയ അളവിൽ പ്ലാസ്റ്റിക്ക് കണ്ടെടുത്ത പശുവിന് മൂന്ന് മുതൽ നാല് വയസ് വരെ പ്രായമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 21 കിലോ പ്ലാസ്റ്റിക്ക് വയറിൽ നിന്നും പുറത്ത് എടുത്തത്. പശുവിന്റെ വയർ വീർക്കുകയും ദഹനം കുറയുകയും ചെയ്തതോടെയാണ് ഉടമ മൃഗഡോക്ടറെ സമീപിച്ചത്.
advertisement
പ്ലാസ്റ്റിക്കുകൾ ഭക്ഷിച്ചു കഴിഞ്ഞാൽ ഇവ അയവിറക്കാനോ ദഹനത്തിനായി അടുത്ത അറയിലേക്ക് നൽകാനോ പശുക്കൾക്ക് കഴിയില്ലെന്ന് കടൂർ ഗവൺമെന്റ് വെറ്റിനറി ആശുപത്രിയിലെ ചീഫ് വെറ്റിനറി ഓഫീസറായ ഡോ ബി ഇ അരുൺ പറഞ്ഞു. അതുകൊണ്ടു തന്നെ വളരെ കാലം ഇത് ആദ്യ അറയിൽ കിടക്കും. ഈ അറയിലെ താപനില ഉയരുമ്പോൾ പ്ലാസ്റ്റിക്ക് ഉരുകുകയും മറ്റ് ഭക്ഷണത്തിന് അറയിൽ സ്ഥലമില്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിൽ കിടക്കുമ്പോൾ മണം പിടിച്ച് പശുക്കൾ ഇത് ഭക്ഷിക്കുകയും ഇതിനിടയിൽ പ്ലാസ്റ്റിക്ക് കവറുകളും അറിയാതെ വയറിനുള്ളിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്. പശുക്കളെ സംബന്ധിച്ച് ഇവർ പതിയെ ആണ് മരണത്തിന് കീഴങ്ങുക. എന്നാൽ, വയറിൽ ഒരു അറ മാത്രമുള്ള പൂച്ചകൾ, പട്ടികൾ, മനുഷ്യർ എന്നിവരെല്ലാം പ്ലാസ്റ്റിക്ക് വയറിനകത്ത് എത്തിയാൽ പെട്ടെന്ന് തന്നെ മരണപ്പെടും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2021 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പശുവിന്റെ വയറിൽ നിന്ന് നീക്കം ചെയ്തത് 21 കിലോ പ്ലാസ്റ്റിക്ക്; മാലിന്യങ്ങൾ മൃഗങ്ങളെ കൊല്ലുന്നത് ഇങ്ങനെ