മിക്ക അച്ഛന്മാരും ആണ്‍മക്കളെക്കാള്‍ കൂടുതലായി പെണ്‍മക്കളെ ഇഷ്ടപ്പെടാന്‍ കാരണമറിയാമോ?
- Published by:meera_57
- news18-malayalam
Last Updated:
ഭൂരിഭാഗവും ആണ്‍മക്കളേക്കാള്‍ കൂടുതലായി പെണ്‍മക്കളെയാണ് ആഗ്രഹിച്ചത്. കാരണം ചോദിച്ചപ്പോള്‍ ചിലര്‍...
അച്ഛന്മാര്‍ക്ക് പൊതുവേ ആണ്‍കുട്ടികളെക്കാള്‍ കൂടുതലിഷ്ടം പെണ്‍മക്കളോടാണ് എന്ന് പറയാറുണ്ട്. ആദ്യകുട്ടിയായി പെണ്‍കുട്ടിയെ വേണമെന്നാണ് ഭൂരിഭാഗം അച്ഛന്മാരും ആഗ്രഹിക്കുക. ഇതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി ഒരാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒന്നലധികം പുരുഷന്മാരോട് ഇത് സംബന്ധിച്ച് ഒരേ ചോദ്യം ചോദിച്ചതായും അവരുടെ പ്രതികരണം ഹൃദയസ്പര്‍ശിയാണെന്നും ഉപയോക്താവ് വെളിപ്പെടുത്തി. കാരണം, അവരില്‍ ഭൂരിഭാഗവും ആണ്‍മക്കളേക്കാള്‍ കൂടുതലായി പെണ്‍മക്കളെയാണ് ആഗ്രഹിച്ചത്. കാരണം ചോദിച്ചപ്പോള്‍ ചിലര്‍ അവരോട് പ്രത്യേക ശ്രദ്ധയോടെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവെന്നും മറ്റുള്ളവര്‍ സ്വാഭാവികമായും അവരോട് മൃദുവായി പെരുമാറുമെന്നും ഉപയോക്താവ് പറഞ്ഞു.
"ഞാന്‍ 50ല്‍ പണം ആണ്‍ സുഹൃത്തുക്കളോടും സഹപാഠികളോടും ചോദിച്ചു, അവരില്‍ മിക്കവാറും ഒരേ സ്വരത്തില്‍ ഒരേകാര്യം തന്നെയാണ് പറഞ്ഞത്. എന്റെ ആദ്യത്തെ കുട്ടി ഒരു പെണ്‍കുട്ടിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു മടിയുമില്ലാതെ, രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ മകളെ തന്നെ വേണമെന്ന് അവര്‍ പറഞ്ഞു. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അവരില്‍ മിക്കവര്‍ക്കും അത് ശരിക്കും വിശദീകരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല. ചിലര്‍ പറഞ്ഞു എനിക്ക് അവളെ ഒരു രാജകുമാരിയെപ്പോലെ പരിഗണിക്കണമെന്ന്. എന്നാല്‍, മറ്റുചിലര്‍ പറഞ്ഞത് ഒരു മകളുണ്ടെങ്കില്‍ തന്റെ പരുക്കനായ സ്വഭാവം മൃദുവാകുമെന്ന് തോന്നുന്നു," പോസ്റ്റിൽ പറഞ്ഞു.
advertisement
പക്ഷേ, അവരില്‍ ആര്‍ക്കും ആഴത്തില്‍ ചിന്തിച്ചെടുത്ത ഉത്തരം ഉണ്ടായിരുന്നില്ല.
പുരുഷന്മാര്‍ക്ക് ഒരു മകളെ വേണമെന്ന് മാത്രമല്ല, മറിച്ച് അവളെ മനോഹരമായി വസ്ത്രം ധരിപ്പിച്ച് നടത്താന്‍ ആഗ്രഹിക്കുന്നതായും മിക്ക പുരുഷന്മാരും തങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ലഭിക്കാത്ത സ്‌നേഹവും കരുതലും പെണ്‍കുട്ടിക്ക് കൊടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായും പോസ്റ്റില്‍ വ്യക്തമാക്കി.
"വളരെ പെര്‍ഫെക്ടായ ഒരു കൊച്ചുകുട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ചോ പിങ്ക് നിറമുള്ള വസ്ത്രം ധരിപ്പിക്കുന്നതിനെക്കുറിച്ചോ അല്ല ഇത്. വളരെ പരുക്കമായ ഒരു ലോകത്ത് സ്‌നേഹവും ക്ഷമയും മൃദുത്വവും ഉള്ള ഒരാളെ വളര്‍ത്തുക എന്ന ആശയത്തെക്കുറിച്ചാണ് പറയുന്നത്. നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍ എപ്പോഴും ലഭിക്കാത്തതോ അല്ലെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടതോ ആയ സ്‌നേഹവും പരിചരണവും ശ്രദ്ധയും മകള്‍ക്ക് നല്‍കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം," പോസ്റ്റില്‍ പറയുന്നു.
advertisement
"അവളുടെ സുരക്ഷിതമായ ഇടമാകാന്‍ അച്ഛന്മാര്‍ ആഗ്രഹിക്കുന്നു. അവളുടെ ഏറ്റവും വലിയ ആരാധനകനായി അച്ഛന്മാര്‍ മാറുന്നു. സ്‌നേഹവും ബഹുമാനവും എങ്ങനെയായിരിക്കുമെന്നതിന്റെ ആദ്യ ഉദാഹരണം. നമുക്ക് എല്ലായ്‌പ്പോഴും അതിനെ വിശേഷിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ ആ വികാരം ആഴമേറിയതാണ്. സത്യസന്ധമായി പറഞ്ഞാല്‍ വളരെയധികം മനോഹരമാണത്," പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ഈ പോസ്റ്റ് വളരെ വേഗമാണ് വൈറലായത്. പല ഉപയോക്താക്കളെ അത് ആഴത്തില്‍ സ്പര്‍ശിക്കുകയും വികാരഭരിതരാക്കുകയും ചെയ്തു.
"പെണ്‍മക്കള്‍ സാധാരണയായി പുരുഷന്മാരില്‍ മറഞ്ഞിരിക്കുന്ന മൃദുലമായ വശം പുറത്തുകൊണ്ടുവരുന്നു. പ്രത്യേകമായ ശ്രമമൊന്നും കൂടാതെ അവര്‍ അവരുടെ അച്ഛന്‍റെ സൗമ്യമായ പതിപ്പ് പുറത്തുകൊണ്ടുവരുന്നത് പോലെയാണത്. അച്ഛന്മാര്‍ അവരുടെ ആണ്‍മക്കളോടൊപ്പം രസകരമായതും ഭംഗിയുള്ളതുമായ കാര്യങ്ങള്‍ ചെയ്യുന്നത് വളരെ അപൂര്‍വമായേ നാം കാണുകയുള്ളൂ. എന്നാല്‍ ഒരു മകള്‍ അവളുടെ അച്ഛനോട് മേക്കോവറിന് സമയമാമെന്ന് പറയുമ്പോള്‍ മുഖത്തൊരു തിളക്കവുമായി അയാള്‍ അവിടെ ഇരുന്നുകൊടുക്കും. കൂടുതല്‍ ചോദ്യങ്ങളൊന്നും ഉണ്ടാകില്ല. നമ്മളെല്ലാം സ്വപ്‌നം കാണുന്ന തരത്തിലുള്ള ബന്ധമാണിത്," ഒരു ഉപയോക്താവ് പറഞ്ഞു.
advertisement
"നമ്മുടെ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് വേണ്ടത്ര സ്‌നേഹം ലഭിക്കുന്നില്ല. ഉത്തരവാദിത്വങ്ങളും ചുമതലകളും അവരുടെ ചുമലില്‍ വയ്ക്കുന്നു. അതിനാല്‍ അവര്‍ക്ക് നിരുപാധിക സ്‌നേഹത്തിനും ബഹുമാനത്തിനും ഒരു മകള്‍ ആവശ്യമാണ്," മറ്റൊരാള്‍ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 28, 2025 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മിക്ക അച്ഛന്മാരും ആണ്‍മക്കളെക്കാള്‍ കൂടുതലായി പെണ്‍മക്കളെ ഇഷ്ടപ്പെടാന്‍ കാരണമറിയാമോ?