ആര്‍ത്തവവിരാമ ലക്ഷണങ്ങൾ എന്നു കരുതി സ്ത്രീകൾ തിരിച്ചറിയാതെ പോകുന്ന ഹൃദയാഘാത സൂചനകൾ

Last Updated:

പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ള കുടുംബത്തില്‍ ജനിച്ച സ്ത്രീകള്‍ 30 വയസ്സിന് ശേഷം ഹൃദയാരോഗ്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമാണ്. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്ത്രീകളുടെ ശ്രദ്ധ കുറയാറുമുണ്ട്.ഉദാഹരണത്തിന് ഹൃദയാഘാതത്തിന്റെ പ്രാഥമിക ലക്ഷണമായി നെഞ്ച് വേദന സ്ത്രീകള്‍ക്ക് പൊതുവെ കാണപ്പെടാറില്ല. കഴുത്ത്, തോള്‍ വേദന, ശ്വാസതടസ്സം, ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, ക്ഷീണം, നെഞ്ചെരിച്ചില്‍ എന്നിവയാണ് സ്ത്രീകളില്‍ സാധാരണയായുണ്ടാകുന്ന ഹൃദയാഘാത ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയാറുള്ളത്.
ആര്‍ത്തവവിരാമ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനം, പൊണ്ണത്തടി, എന്നിവ സ്ത്രീകള്‍ക്കിടയിലെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ അമിത ക്ഷീണം, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ അവ നിസ്സാരമായി തള്ളിക്കളയരുതെന്ന് വിദഗ്ധര്‍ പറയുന്നു. മതിയായ ഭക്ഷണം, വ്യായാമം, നല്ല ഉറക്കം, തുടങ്ങിയ ശീലങ്ങളിലൂടെ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
Also Read- അമിതവണ്ണം ഗർഭധാരണത്തെ ബാധിക്കുന്നത് എങ്ങനെ?
സ്ത്രീകൾ പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങളെ ആര്‍ത്തവ വിരാമ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്.ഹൃദയാഘാത ലക്ഷണങ്ങള്‍ ആര്‍ത്തവ വിരാമ ലക്ഷണങ്ങളോട് വളരെയധികം സാമ്യമുള്ളവയാണ്. അതിനാല്‍ പലപ്പോഴും സ്ത്രീകള്‍ ഇവ തിരിച്ചറിയാറില്ല. അതിനാല്‍ ഈ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം.
advertisement
സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍
1. നെഞ്ച് വേദന
2. കഴുത്ത് വേദന
3. അമിത വിയര്‍പ്പ്
4. ദഹനപ്രശ്‌നം
5. ശ്വാസതടസ്സം
6. തലകറക്കം, ക്ഷീണം
ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍
1. കൃത്യമല്ലാത്ത ആര്‍ത്തവം
2. അമിത വിയര്‍പ്പ്
3. നെഞ്ചിടിപ്പ് കൂടുക
4. നെഞ്ച് വേദന
5. മാനസിക സമ്മര്‍ദ്ദം
ഏകദേശം സമാനമായ ലക്ഷണങ്ങള്‍ ആയതിനാല്‍ പലപ്പോഴും സ്ത്രീകളിലെ ഹൃദ്രോഗം തിരിച്ചറിയപ്പെടാറില്ല. എന്നാല്‍ ആര്‍ത്തവ വിരാമ കാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുന്നു. ഇത് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന കാര്യം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്. ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ ചിലപ്പോള്‍ മാസങ്ങളോളമോ അല്ലെങ്കില്‍ കുറച്ച് വര്‍ഷങ്ങള്‍ വരെയോ നീണ്ട് നില്‍ക്കാവുന്നതാണ്.
advertisement
പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ള കുടുംബത്തില്‍ ജനിച്ച സ്ത്രീകള്‍ 30 വയസ്സിന് ശേഷം ഹൃദയാരോഗ്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. കൂടാതെ പുകവലി, മദ്യപാനം, ഫാസ്റ്റ് ഫുഡ് ശീലം എന്നിവയെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.
പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ള സ്ത്രീകള്‍ കൃത്യമായി പരിശോധനകള്‍ നടത്തണം. ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത സ്ത്രീകള്‍ 40 വയസ്സിന് ശേഷം ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ മറക്കരുത്. പ്രായമായ സ്ത്രീകള്‍ എപ്പോഴും രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതുണ്ട്. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഒന്നാണ് രക്ത സമ്മര്‍ദ്ദം. ഇത് ചിലപ്പോള്‍ പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം, എന്നിവയ്ക്ക് കാരണമായേക്കും വിദഗ്ധര്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Women/
ആര്‍ത്തവവിരാമ ലക്ഷണങ്ങൾ എന്നു കരുതി സ്ത്രീകൾ തിരിച്ചറിയാതെ പോകുന്ന ഹൃദയാഘാത സൂചനകൾ
Next Article
advertisement
മലപ്പുറത്ത് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55 കാരന് 41 വര്‍ഷം കഠിന തടവ്
മലപ്പുറത്ത് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55 കാരന് 41 വര്‍ഷം കഠിന തടവ്
  • മലപ്പുറത്ത് 13 വയസ്സുകാരനെ പീഡിപ്പിച്ച 55 കാരന് 41 വർഷം കഠിന തടവും 49,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

  • പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും നാല് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

  • പ്രതി പിഴയടക്കുന്ന പക്ഷം ആ തുക ഇരയായ കുട്ടിക്കു നൽകാനും കോടതി നിർദ്ദേശം നൽകി.

View All
advertisement