Ovulation | ചർമത്തിന്റെ തിളക്കം മുതൽ ഹോർമോൺ വ്യതിയാനം വരെ: ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയമറിയാൻ ഈ ലക്ഷണങ്ങൾ

Last Updated:

ലൈംഗികതയെക്കുറിച്ച് വ്യാപകമായി പ്രചാരത്തിലുള്ള തെറ്റായ ധാരണകൾ തിരുത്തുന്നതിനായി, ന്യൂസ് 18 എല്ലാ വെള്ളിയാഴ്ചയും 'ലെറ്റ്‌സ് ടോക്ക് സെക്‌സ്' എന്ന പേരില്‍ പ്രതിവാര പംക്തി പ്രസിദ്ധീകരിക്കുന്നുണ്ട്. സെക്‌സോളജിസ്റ്റ് പ്രൊഫസര്‍ ഡോ. സരന്‍ഷ് ജെയിന്‍ ആണ് ഈ പംക്തിയിൽ എഴുതുന്നത്. ഇന്ന് അണ്ഡോത്പ്പാദനത്തിന്റെ (Ovulation) ലക്ഷണങ്ങളെ കുറിച്ചാണ് ഡോ.ജെയിന്‍ സംസാരിക്കുന്നത്.

ovulation (File photo, Shutterstock)
ovulation (File photo, Shutterstock)
പ്രൊഫസര്‍ ഡോ.സരന്‍ഷ് ജെയിന്‍
നമ്മുടെ സംസ്‌കാരത്തില്‍ ലൈംഗികതയ്ക്ക് (Sex) വളരെ പ്രാധാന്യമുണ്ട്, എന്നാല്‍ മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാറില്ല. പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ നാണക്കേടാണ്. അതുകൊണ്ടുതന്നെ ലൈംഗികത സംബന്ധിച്ച വിവരങ്ങൾക്ക് സ്ഥിരീകരിക്കാത്ത പല ഓണ്‍ലൈന്‍ ഉറവിടങ്ങളെയും സുഹൃത്തുക്കളുടെ അശാസ്ത്രീയമായ ഉപദേശങ്ങളെയുമാണ് നമ്മള്‍ പലപ്പോഴും ആശ്രയിക്കാറുള്ളത്.
ലൈംഗികതയെക്കുറിച്ച് വ്യാപകമായി പ്രചാരത്തിലുള്ള തെറ്റായ ധാരണകൾ തിരുത്തുന്നതിനായി, ന്യൂസ് 18 എല്ലാ വെള്ളിയാഴ്ചയും 'ലെറ്റ്‌സ് ടോക്ക് സെക്‌സ്' എന്ന പേരില്‍ പ്രതിവാര പംക്തി പ്രസിദ്ധീകരിക്കുന്നുണ്ട്. സെക്‌സോളജിസ്റ്റ് പ്രൊഫസര്‍ ഡോ. സരന്‍ഷ് ജെയിന്‍ ആണ് ഈ പംക്തിയിൽ എഴുതുന്നത്. ഇന്ന് അണ്ഡോത്പ്പാദനത്തിന്റെ (Ovulation) ലക്ഷണങ്ങളെ കുറിച്ചാണ് ഡോ.ജെയിന്‍ സംസാരിക്കുന്നത്.
advertisement
ഒരു സ്ത്രീയുടെ ഗര്‍ഭകാല യാത്രയുടെ (Pregnancy) ആദ്യഘട്ടം അവളുടെ ആര്‍ത്തവചക്രത്തിലെ (Menstrual Cycle) ഏറ്റവും ഫെർട്ടൈൽ ആയ സമയം അറിയുക എന്നതാണ്. ഒരു അണ്ഡകോശം പുറത്തുവരുന്നതിനു മുമ്പ് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍, ഇത് ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും.
ഓവുലേഷന്‍ വിൻഡോ
ഒരു സ്ത്രീയ്ക്ക് സാധാരണ നിലയിൽ ആർത്തവചക്രത്തിന്റെ 11ാം ദിവസത്തിനും 21ാം ദിവസത്തിനും ഇടയില്‍ അണ്ഡോത്പ്പാദനം (Ovulation) നടക്കും. ഒന്നാം ദിവസം ആര്‍ത്തവം ഉള്ള ദിവസമായിരിക്കും. ഇതിനര്‍ത്ഥം സ്ത്രീയുടെ ഏറ്റവും ഫെർട്ടയിലായ ദിവസങ്ങള്‍ 8 മുതല്‍ 12 ദിവസത്തിന്റെ ഇടയില്‍ ആയിരിക്കും എന്നാണ്. നിങ്ങളുടെ ആർത്തവചക്രം ചെറുതാണെങ്കില്‍ പതിനൊന്നാം ദിവസത്തോടടുത്ത് അണ്ഡോത്പ്പാദനം നടക്കും. ആര്‍ത്തവ ചക്രം ദൈർഘ്യമുള്ളതാണെങ്കിൽ 21ാം ദിവസത്തോട് അടുത്താകും അണ്ഡോത്പ്പാദനം നടക്കുക. എന്നാല്‍ 11-21 ദിവസത്തിനുള്ളില്‍ സാധ്യതയുണ്ട്. ചില ലക്ഷണങ്ങള്‍ അണ്ഡോത്പ്പാദനം അടുത്തുവെന്ന് സൂചിപ്പിക്കാറുണ്ട്. ഗര്‍ഭധാരണത്തിനായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള സമയമാണിത്.
advertisement
അണ്ഡോത്പ്പാദനത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
- ഊര്‍ജനില വര്‍ധിക്കും
അണ്ഡോത്പ്പാദനത്തിന് മുമ്പുള്ള ദിവസങ്ങള്‍ ഏറ്റവും മികച്ചതായി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ആ സമയത്ത് നമ്മുടെ ഊര്‍ജനില വര്‍ധിക്കും.
- സെര്‍വിക്കല്‍ മ്യൂക്കസിലെ മാറ്റം
ഊര്‍ജനിലയെ പോലെ സെര്‍വിക്കല്‍ മ്യൂക്കസിന്റെ അളവും ആർത്തവചക്രത്തിലുടനീളം കൂടുന്നു. അണ്ഡോത്പ്പാദനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇത് വ്യക്തമാകും. ഈ സമയത്ത് സെർവിക്കൽ മ്യൂക്കസിൽ ഉയര്‍ന്ന അളവിൽ ജലാംശം ഉണ്ടാകും. അണ്ഡോത്പ്പാദന ദിനം അടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.
advertisement
- ചര്‍മ്മത്തിന്റെ തിളക്കം
ചര്‍മ്മവും ഹോര്‍മോണുകളും തമ്മില്‍ ബന്ധമുണ്ട്. ഓവുലേഷന് മുമ്പുള്ള ദിവസങ്ങളില്‍ ചില സ്ത്രീകളില്‍ ഈസ്ട്രജന്റെ സാന്നിധ്യം മൂലം ചർമത്തിന് നിറവും തിളക്കവും കൂടും. എന്നാല്‍ ചിലര്‍ക്ക് അണ്ഡോത്പ്പാദന ദിനത്തില്‍ ഇടയ്ക്കിടെ ബ്രേക്ക്ഔട്ട് ഉണ്ടായേക്കാം. പ്രൊജസ്റ്ററോണിന്റെ അളവ് കൂടുന്നതാണ് ഇതിനു കാരണം. എന്നാല്‍ ചിലര്‍ക്ക് ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ ചര്‍മ്മത്തില്‍ പൊട്ടലുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
- വേദന അനുഭവപ്പെടുന്നു
ചില സ്ത്രീകള്‍ക്ക് അണ്ഡോത്പ്പാദനത്തിന്റെ ലക്ഷണമായി വേദന അനുഭവപ്പെടാറുണ്ട്. അണ്ഡോത്പ്പാദന ദിനത്തില്‍ സ്ത്രീകൾക്ക് മാറിടത്തില്‍ മൃദുത്വം അനുഭവപ്പെടാറുണ്ട്.ചില സ്ത്രീകള്‍ക്ക് മിറ്റെല്‍ഷ്‌മെര്‍സ് എന്നറിയപ്പെടുന്ന, ഒരു വശത്തുള്ള വയറുവേദനയും ഉണ്ടാകാറുണ്ട്. അണ്ഡാശയത്തില്‍ നിന്ന് അണ്ഡകോശം പുറത്തുവരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
advertisement
-ഹോര്‍മോണുകള്‍ വർദ്ധിക്കുന്നു
മുകളില്‍ പറഞ്ഞ അഞ്ച് ലക്ഷണങ്ങളും പ്രധാനപ്പെട്ടതാണ്. എന്നാൽ എല്ലാവര്‍ക്കും അത് അനുഭവപ്പെടണമെന്ന് നിര്ബന്ധമില്ല. എന്നിരുന്നാലും, അണ്ഡോത്പ്പാദന ദിനം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മറ്റു ജൈവിക മാറ്റങ്ങൾസ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്നുണ്ട്.
- ശരീര താപനില വര്‍ധിക്കുന്നു
ശരീര താപനില അളക്കുക എന്നതാണ് അണ്ഡോത്പ്പാദനം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാര്‍ഗ്ഗം. ഹോര്‍മോണുകളില്‍ മാറ്റം വരുമ്പോള്‍ നമ്മുടെ ശരീര താപനില ഉയരുന്നു. ഒരു സെന്‍സിറ്റീവ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീര താപനില അളക്കാം. രാവിലെ എണീക്കുന്നതിനു മുമ്പായാണ് താപനില അളക്കേണ്ടത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Women/
Ovulation | ചർമത്തിന്റെ തിളക്കം മുതൽ ഹോർമോൺ വ്യതിയാനം വരെ: ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയമറിയാൻ ഈ ലക്ഷണങ്ങൾ
Next Article
advertisement
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം
  • വി.ഡി. സതീശൻ സ്കന്ദഷഷ്ഠിദിനത്തിൽ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി.

  • കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.

  • പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് നേർച്ചയിരുന്നു.

View All
advertisement