World Rainforests Day | ജൈവവൈവിധ്യത്തിന്റെ കലവറ; ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകം; ഇന്ന് മഴക്കാടുകൾക്കായുള്ള ദിനം

Last Updated:

ഭൂമിയുടെ ആകെ വലുപ്പത്തിന്റെ 6 ശതമാനം മാത്രമാണ് മഴക്കാടുകൾ. പക്ഷേ ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ 50 ശതമാനവും മഴക്കാടുകളിലാണ് കാണപ്പെടുന്നത്.

പ്രതീകാത്മക ചിത്രം/Shutterstock
പ്രതീകാത്മക ചിത്രം/Shutterstock
ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്നതും സമ്പന്നവുമായ ചില സസ്യജന്തുജാലങ്ങളുടെ ആവാസ സ്ഥലമാണ് മഴക്കാടുകൾ (Rainforests). വർഷം മുഴുവനും സമൃദ്ധമായ മഴ ലഭിക്കുന്നതിനാലാണ് ഇവയ്ക്ക് ആ പേരു ലഭിച്ചതു പോലും. ഭൂമിയുടെ ആകെ വലുപ്പത്തിന്റെ 6 ശതമാനം മാത്രമാണ് മഴക്കാടുകൾ. പക്ഷേ ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ (biodiversity) 50 ശതമാനവും മഴക്കാടുകളിലാണ് കാണപ്പെടുന്നത്.
മഴക്കാടുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ജൂൺ 22 ന് ലോകമെമ്പാടും മഴക്കാടുകൾക്കായുള്ള ദിനമായി (World Rainforests Day) ആചരിക്കുന്നു. വിവിധ സംഘടനകളും എൻ‌ജി‌ഒകളും പരിസ്ഥിതി പ്രേമികളുമെല്ലാം പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരമായി കൂടി ഈ ദിവസം ഉപയോ​ഗപ്പെടുത്തുന്നു.
തീം
ഇപ്പോഴാണ് ആ സമയം (The Time is Now) എന്നതാണ് ഈ വർഷത്തെ മഴക്കാടുകൾക്കായുള്ള ദിവസത്തിന്റെ തീം. ഭൂമിയിലെ ജീവന്റെ നിലനിൽപിന് മഴക്കാടുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. അതിവേ​ഗത്തിലുള്ള നഗരവൽക്കരണവും (urbanisation) മനുഷ്യരുടെ അമിത ചൂഷണവും മൂലം, വനങ്ങൾ ഓരോ വർഷവും നശിച്ചു കൊണ്ടിരിക്കുകയാണ്. വനങ്ങളെയും അവയിൽ വസിക്കുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളെയും സംരക്ഷിക്കാൻ മതിയായ നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്നും അത് നീട്ടിവെയ്ക്കരുതെന്നും ഈ വർഷത്തെ തീം അടിവരയിട്ടു പറയുന്നു.
advertisement
'ഒരുമിച്ച് പരിരക്ഷിക്കാം, ഇപ്പോഴും എന്നേക്കും' എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ തീം.
ചരിത്രം
മഴക്കാടുകളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന റെയിൻ ഫോറസ്റ്റ് പാർട്ണർഷിപ്പ് (Rainforest Partnership) എന്ന സ്ഥാപനമാണ് 2017-ൽ മഴക്കാടുകൾക്കായുള്ള ദിനം ആദ്യമായി ആഘോഷിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ (climate change) ഏറ്റവും ശക്തമായി ചെറുക്കാൻ സഹായിക്കുന്നവയാണ് മഴക്കാടുകൾ. മഴക്കാടുകളെ സംരക്ഷിക്കുന്നതിനും അവയെ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു ആഗോള മുന്നേറ്റത്തിനു തന്നെ തുടക്കമിടാൻ ആ ദിവസം ആചരിച്ചതിലൂടെ സാധിച്ചു.
പ്രാധാന്യം
കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവക്കായും പാം ഓയിൽ പോലുള്ള മറ്റ് ഉൽപന്നങ്ങൾക്കായും നാം മഴക്കാടുകളെ ആശ്രയിക്കാറുണ്ട്. സമൃദ്ധമായ സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് ഈ വനങ്ങൾ. ചിലതൊക്കെ പല തരം ചികിത്സകൾക്കും മരുന്നുകൾക്കുമായും ഉപയോഗിക്കുന്നതുമാണ്.
advertisement
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ മഴക്കാടുകൾ (Amazon rainforest) ആണ് നാം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനവും നൽകുന്നത്. ശുദ്ധജലം നൽകുന്ന അനേകം ഉറവകളും അരുവികളുമൊക്കെ ഇവിടെയുണ്ട്. അധികമായിട്ടുള്ള കാർബൺ ഡൈ ഓക്സൈഡ് ആഗീരണം ചെയ്യുന്നതിലൂടെയും കാലാവസ്ഥയിൽ മാറ്റം വരാതെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിലൂടെയും ആഗോളതാപനത്തെ ചെറുക്കുന്നതിൽ മഴക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നു.
മഴക്കാടുകൾ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം മഴക്കാടുകളുടെ അതിലോലമായ ആവാസവ്യവസ്ഥ‌ ഭീഷണിയിലാണ്. അവയെ സംരക്ഷിക്കുന്നത് ഭൂമിയിലെ ജീവന്റെ നിലനിൽപിന് അത്യാന്താപേക്ഷിതവുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
World Rainforests Day | ജൈവവൈവിധ്യത്തിന്റെ കലവറ; ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകം; ഇന്ന് മഴക്കാടുകൾക്കായുള്ള ദിനം
Next Article
advertisement
മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് മാർപ്പാപ്പ; നിസ്ക്കരിക്കാൻ വത്തിക്കാൻ ആസ്ഥാനത്ത് പ്രാർത്ഥനാ മുറിയൊരുക്കി
മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് മാർപ്പാപ്പ; നിസ്ക്കരിക്കാൻ വത്തിക്കാൻ ആസ്ഥാനത്ത് പ്രാർത്ഥനാ മുറിയൊരുക്കി
  • മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് വത്തിക്കാൻ ലൈബ്രറിയിൽ പ്രാർത്ഥനാ മുറിക്ക് അനുമതി നൽകി.

  • വത്തിക്കാൻ ലൈബ്രറിയിൽ 80,000 കൈയെഴുത്തുപ്രതികളും 50,000 ആർക്കൈവൽ ഇനങ്ങളും ശേഖരിച്ചിരിക്കുന്നു.

  • വത്തിക്കാൻ ലൈബ്രറിയിൽ അറബിക്, ജൂത, എത്യോപ്യൻ, ചൈനീസ് ശേഖരങ്ങൾ ഉൾപ്പെടുന്ന സാർവത്രിക ഗ്രന്ഥശാലയുണ്ട്.

View All
advertisement