28 നഗരങ്ങളിലെ സർക്കാർ ഗസ്റ്റ് ഹൗസുകൾ ഓൺലൈനായി ബുക്ക് ചെയ്യാം; ‘ഇ- സമ്പദാ’ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
: സർക്കാർ ഉടമസ്ഥതയിലുള്ള താമസസൗകര്യം, ഹോളിഡേ ഹോമുകൾ, പൊതുപരിപാടികൾക്കുള്ള വേദികൾ എന്നിവ ബുക്ക് ചെയ്യാൻ സംയോജിത ഓൺലൈൻ പ്ലാറ്റ്ഫോം കേന്ദ്ര സർക്കാർ പുറത്തിറക്കി.
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള താമസസൗകര്യം, ഹോളിഡേ ഹോമുകൾ, പൊതുപരിപാടികൾക്കുള്ള വേദികൾ എന്നിവ ബുക്ക് ചെയ്യാൻ സംയോജിത ഓൺലൈൻ പ്ലാറ്റ്ഫോം കേന്ദ്ര സർക്കാർ പുറത്തിറക്കി. ‘ഇ- സമ്പദാ’ എന്ന പേരിൽ പുതിയ വെബ് പോർട്ടലും മൊബൈൽ ആപ്പും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരുലക്ഷത്തിലധികം താമസസൗകര്യങ്ങൾ, 28 നഗരങ്ങളിലായി 45 ഓഫീസ് സമുച്ചയങ്ങളിൽ, സർക്കാർ സംഘടനകൾക്ക് ഓഫീസ് സ്ഥലം, പൊതുപരിപാടികൾക്കുള്ള വേദികൾ, 1,176 ഹോളിഡേ ഹോം എന്നിവ ഈ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യാം.
നിലവിലുള്ള നാല് വെബ്സൈറ്റുകളും (gpra.nic.in, eawas.nic.in, estates.gov.in, holidayhomes.nic.in), രണ്ട് മൊബൈൽ ആപ്പും (m-Awas, m-Ashoka5) സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്ഫോം.
advertisement
കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയാണ് വെർച്ച്വലായി വെബ്സൈറ്റും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തത്. എല്ലാ സേവനങ്ങളും ഓൺലൈനായി ഒരൊറ്റ ജാലകത്തിലൂടെ ലഭ്യമാകുന്നത് കേന്ദ്രസർക്കാർ ഓഫീസർമാർക്കും വകുപ്പുകൾക്കും സൗകര്യപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പരാതികളും, രേഖകളും സമർപ്പിക്കുന്നതിനും, വെർച്വൽ ഹിയറിങ്ങിന് ഹാജരാകുന്നതിനും ഈ ഓൺലൈൻ സംവിധാനം സഹായിക്കും. പെയ്മെന്റ് ഡിജിറ്റൽ മാർഗ്ഗം ആയിരിക്കും. അപേക്ഷകളുടെ തൽസ്ഥിതി ഓൺലൈനായി അറിയാൻ കഴിയും. ഉപയോക്താക്കളെ ഇ-സമ്പദാ മൊബൈൽ ആപ്പും ചാറ്റ് ബോട്ടും സഹായിക്കും.
advertisement
എൻ.ഐ.സി ആണ് പുതിയ വെബ്പോർട്ടലും മൊബൈൽ ആപ്പും വികസിപ്പിച്ചത്. വെബ് പോർട്ടൽ http://www.esampada.mohua.gov.in എന്ന വെബ്സൈറ്റിൽ നിന്നും, മൊബൈൽ ആപ്പ് ആൻഡ്രോയ്ഡ് പ്ലേസ്റ്റോർ/ ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2020 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
28 നഗരങ്ങളിലെ സർക്കാർ ഗസ്റ്റ് ഹൗസുകൾ ഓൺലൈനായി ബുക്ക് ചെയ്യാം; ‘ഇ- സമ്പദാ’ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ