ജൂൺ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച 10 കാറുകള്‍; മുന്നിൽ മാരുതി തന്നെ!

Last Updated:

മാരുതി സുസുകിയുടെ വാഗണ്‍ആര്‍ ആറും സ്വിഫ്റ്റുമാണ് ഈ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്

(Photo: Hyundai)
(Photo: Hyundai)
2020, 2021 വർഷങ്ങളിൽഇന്ത്യയുടെ വാഹനവിപണി നിരവധി പ്രതിസന്ധികളെ നേരിട്ടിരുന്നു. കോവിഡ്-19ന് പിന്നാലെയുണ്ടായ പ്രതിസന്ധികളും ലോക്ഡൗണും സാമ്പത്തിക ഞെരുക്കവും കാര്‍ വിപണിയെയും ബാധിച്ചിരുന്നു. പിന്നീട് 2022 ഓടെയാണ് ഇന്ത്യയിലെ കാര്‍ വിപണി സജീവമായി തുടങ്ങിയത്. ഇതോടെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ മാറ്റിവെച്ച തങ്ങളുടെ പുതിയ പ്രോജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കാനും തുടങ്ങി. 2023ഓടെ കാറുകളുടെ വില്‍പ്പന വീണ്ടും സജീവമായി.
ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളെപ്പറ്റിയാണ് ഇനി പറയുന്നത്. ഈ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
മാരുതി സുസുകിയുടെ വാഗണ്‍ആര്‍ ആറും സ്വിഫ്റ്റുമാണ് ഈ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്. മാരുതിയുടെ തന്നെ ബലേനോ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ടാറ്റ നെക്‌സോണ്‍.
മാരുതി സുസുകിയുടെ വാഗണ്‍ആറ് പതിപ്പിന്റെ 17,481 യൂണിറ്റ് കാറുകളാണ് ജൂണില്‍ മാത്രം വിറ്റഴിക്കപ്പെട്ടത്. ഇതോടെ പട്ടികയില്‍ ആദ്യ സ്ഥാനം വാഗണ്‍ആര്‍ നേടുകയായിരുന്നു. 15,955 സ്വിഫ്റ്റ് കാറുകളാണ് ഈ മാസത്തില്‍ വിറ്റഴിക്കപ്പെട്ടത്.
advertisement
Also Read- സാധാരണക്കാരുടെ എസ്.യു.വി വരവായി; ഹ്യുണ്ടായ് എക്സ്റ്ററിന് വില 5.99 ലക്ഷം രൂപ മുതൽ
ഹ്യൂണ്ടായിയും വില്‍പ്പനയില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ക്രെറ്റയുടെ 14,447 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. ബലേനോയുടെ 14,077 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ടാറ്റ നെക്‌സോണിന്റെ 13,827 യൂണിറ്റുകളാണ് ഈ മാസം വില്‍ക്കാന്‍ സാധിച്ചത്.
ഹ്യൂണ്ടായിയും വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഈ ബ്രാന്‍ഡിന് കീഴിലുള്ള 11,606 യൂണിറ്റ് കാറുകളാണ് ജൂണില്‍ വില്‍പ്പനയ്‌ക്കെത്തിയത്. ബജറ്റ് ഫ്രണ്ട്‌ലി കാറുകളുടെ കാര്യത്തില്‍ മാരുതി ആള്‍ട്ടോയെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. ജൂണില്‍ 11,323 യൂണിറ്റുകളാണ് ഈ കമ്പനി വിറ്റഴിച്ചത്. ടാറ്റയുടെ പഞ്ചിനെക്കാള്‍ ഉയര്‍ന്ന വില്‍പ്പനയാണ് ആള്‍ട്ടോ രേഖപ്പെടുത്തിയത്.
advertisement
Also Read- ഡ്രൈവർമാർ ഇനി ചൂടേറ്റ് തളരേണ്ട; ട്രക്കുകളിൽ AC കാബിൻ നിർബന്ധം; കരട് വിജ്ഞാപനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം
അതേസമയം മാരുതി തന്നെയാണ് വിപണിയില്‍ താരമായി മാറിയത്. ഫീച്ചര്‍ ലോഡഡ് ബ്രെസ്സയും ഗ്രാന്‍ വിറ്റാരയും പുറത്തിറക്കി വീണ്ടും കമ്പനി ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ബ്രെസ്സയുടെ 10,578 യൂണിറ്റും, ഗ്രാന്‍ വിറ്റാരയുടെ 10,486 യൂണിറ്റുമാണ് വിറ്റഴിക്കപ്പെട്ടത്.
രാജ്യത്തെ കാർ വിൽപനയിൽ മെയ് മാസത്തിലും മാരുതി സുസുകി തന്നെയാണ് ആധിപത്യം തുടർന്നിരുന്നത്. മാരുതി സുസുക്കി 2023 മെയ് മാസത്തിൽ 178,083 വാഹനങ്ങളാണ് വിറ്റഴിച്ചത്. സെഗ്‌മെന്റ് തിരിച്ചുള്ള വിൽപ്പനയുടെ കാര്യത്തിൽ, മാരുതി ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുടെ 12,236 യൂണിറ്റുകൾ വിറ്റു, ബലേനോ, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ഡിസയർ, വാഗൺആർ, സിയാസ് എന്നിവയുടെ വിൽപ്പന 71,419 യൂണിറ്റായിരുന്നു. എസ്‌യുവി, എം‌പി‌വി ലൈനപ്പിൽ നിന്ന്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, എസ്-ക്രോസ്, എക്സ്എൽ6, ഫ്രോങ്ക്സ്, എർട്ടിഗ, ബ്രെസ്സ എന്നിവയുടെ 46,243 യൂണിറ്റുകൾ 2023 മെയ് മാസത്തിൽ പുതിയ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 മെയ് മാസത്തിൽ 45,878 യൂണിറ്റുകൾ (ഇവികൾ ഉൾപ്പെടെ) വിറ്റിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ജൂൺ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച 10 കാറുകള്‍; മുന്നിൽ മാരുതി തന്നെ!
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement