Hyundai Exter | സാധാരണക്കാരുടെ എസ്.യു.വി വരവായി; ഹ്യുണ്ടായ് എക്സ്റ്ററിന് വില 5.99 ലക്ഷം രൂപ മുതൽ

Last Updated:

ആറ് ലക്ഷം രൂപ മുതൽ ലഭ്യമാകുന്ന 11 വേരിയന്‍റുകളിലായാണ് എക്സ്റ്റർ വരുന്നത്

ഹ്യൂണ്ടായ് എക്സ്റ്റർ
ഹ്യൂണ്ടായ് എക്സ്റ്റർ
ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഹ്യുണ്ടായ് അവതരിപ്പിക്കുന്ന എക്സ്റ്റർ എസ്.യു.വി പുറത്തിറക്കി. 5.99 ലക്ഷം രൂപ മുതൽ ലഭ്യമാകുന്ന 11 വേരിയന്‍റുകളിലായാണ് എക്സ്റ്റർ വരുന്നത്. പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ എക്സ്റ്റർ ലഭ്യമാകുക. കൂടാതെ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ എക്സ്റ്റർ ലഭ്യമാകും.
EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റർ വരുന്നത്. പുതിയ എസ്.യു.വിക്ക് 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ ആണുള്ളത്. ഇത് പരമാവധി 83PS പവറും 113.8Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നതാണ്. പെട്രോൾ മോഡൽ എക്സ്റ്റർ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്‍റുകളിലായി ലഭിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലുള്ള CNG ഓപ്ഷനും (69PS പവർ, 95.2Nm ടോർക്ക്) ഉണ്ട്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ 1.2 പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ
എക്‌സ്‌റ്റർ പെട്രോൾ എംടിയുടെ അടിസ്ഥാന ഇഎക്‌സ് മോഡലിന് 5.99 ലക്ഷം രൂപ മുതലാണ് വില, ടോപ്പ് സ്‌പെക്ക് എസ്‌എക്‌സ്(ഒ) കണക്റ്റിന് 9.32 ലക്ഷം രൂപയാണ് വില. എല്ലാ പെട്രോൾ വേരിയന്റുകളുടെയും വില(എക്സ് ഷോറൂം) ചുവടെ.
advertisement
എക്‌സ് – 5.99 ലക്ഷം രൂപ
എസ് – 7.27 ലക്ഷം
എസ്എക്സ് – 8 ലക്ഷം രൂപ
SX(O) – 8.64 ലക്ഷം
SX(O) കണക്ട് – 9.32 ലക്ഷം രൂപ
ഹ്യുണ്ടായ് എക്‌സ്‌റ്റർ 1.2 പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വില(എക്സ് ഷോറൂം)
എസ് – 7.97 ലക്ഷം
എസ്എക്സ് – 8.68 ലക്ഷം രൂപ
SX(O) – 9.32 ലക്ഷം രൂപ
SX(O) കണക്ട് – 10 ലക്ഷം രൂപ
advertisement
ഹ്യുണ്ടായ് എക്‌സ്‌റ്റർ 1.2 സിഎൻജി എഎംടി വില (എക്സ് ഷോറൂം)
എക്‌സ്‌റ്റർ സിഎൻജി എസ്, എസ്‌എക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിൽ മാത്രമാണ് വരുന്നത്. അവയുടെ വില(എക്സ് ഷോറൂം) ഇപ്രകാരമാണ്.
എസ് – 8.24 ലക്ഷം
എസ്എക്സ് – 8.97 ലക്ഷം രൂപ
അതേസമയം ഡ്യുവൽ-ടോൺ ഓപ്ഷനുകളുടെ വില ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Hyundai Exter | സാധാരണക്കാരുടെ എസ്.യു.വി വരവായി; ഹ്യുണ്ടായ് എക്സ്റ്ററിന് വില 5.99 ലക്ഷം രൂപ മുതൽ
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement