മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ പുതിയ ബലേനോ (Baleno) ഇന്ത്യന്‍ വിപണിയില്‍ (Indian Market) അവതരിപ്പിച്ചു. 6.35 രൂപ ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകളുമായാണ് പുതിയ ബലേനോ എത്തുന്നത്. മുമ്പില്‍ വീതിയേറിയ ഹണികോംബ് ഡിസൈനിലുള്ള ഗ്രില്‍ പുതിയ ബലേനോയില്‍ നല്‍കിയിട്ടുണ്ട്. ഗ്രില്ലിന് കീഴെയുള്ള ക്രോം ലൈനിങ് പുതിയ റാപ്പറൗണ്ട് ഹെഡ്ലൈറ്റുകളിലേക്ക് കയറി നില്‍ക്കുന്നത് ഡിസൈനിനെ കൂടുതൽ മികച്ചതാക്കുന്നു.
ക്ലാംഷെല്‍ ബോണറ്റും റീ-പ്രൊഫൈല്‍ ചെയ്ത ബമ്പറും പുതിയ ഫോഗ് ലൈറ്റ് ഹൗസിംഗുകളും പുത്തന്‍ ബലെനോയില്‍ ക്രമീകരിച്ചിട്ടുണ്ട്. വീതിയേറിയതും പുതിയ മൂന്ന് എലമെന്റ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് ചേര്‍ന്നതുമായ പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളുമുണ്ട്. പുതിയ ത്രീ-ലേയേര്‍ഡ് ഡിസൈനുള്ള ഡാഷ്ബോര്‍ഡാണ് പുത്തന്‍ ബലെനോയുടെ മറ്റൊരു സവിശേഷത. ഡാഷ്ബോർഡിന്റെ മുകളിൽ കറുപ്പും മധ്യത്തില്‍ സില്‍വര്‍ നിറവും ചുവടെ ഇരുണ്ട നീല നിറവുമാണ് നൽകിയിരിക്കുന്നത്. ഇരുണ്ട നീല നിറം ഡോര്‍ പാഡിലേക്കും സീറ്റ് അപ്‌ഹോള്‍സ്റ്ററിയിലേക്കും വ്യാപിക്കുന്ന വിധത്തിൽ നൽകിയിരിക്കുന്നത് കാറിനെ മനോഹരമാക്കുന്നു.
അതേസമയം, ഓട്ടോമാറ്റിക് പതിപ്പിൽ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന് പകരം എഎംടി ഗിയര്‍ബോക്സാണ് ഇതിലുള്ളത്. മാനുവല്‍ ഗിയര്‍ബോക്സുള്ള പുതിയ ബലേനോയ്ക്ക് ലിറ്ററിന് 22.35 കിലോമീറ്ററും എഎംടി പതിപ്പുകള്‍ക്ക് 22.94 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
Also Read-
Tecno Pova 5G | ടെക്‌നോ പോവ 5ജി വാങ്ങിയാൽ 1999 രൂപ വിലയുള്ള പവർ ബാങ്ക് സൗജന്യം; ആമസോണിലെ ഓഫർ അറിയാം9.0 ഇഞ്ചിന്റെ സ്മാര്‍ട്ട്പ്ലേ പ്രോ+ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആണ് പുത്തന്‍ ബലേനോയുടെ ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ആല്‍ഫ പതിപ്പില്‍ മാത്രമേ ഇത് ലഭിക്കൂ. ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറകള്‍, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, ഓട്ടോ ഡിമ്മിംഗ് IRVM കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.
Also Read-
Bounce Infinity E1| ബൗൺസ് ഇൻഫിനിറ്റി ഇ1 ഇലക്ട്രിക് സ്കൂട്ടർ; വിലയും വിശദാംശങ്ങളും അറിയാം90PS പവറും 113Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി ബലേനോയിൽ ഉള്ളത്. ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ഐഎസ്‌ജി) വാഹനത്തിലുണ്ട്. മാനുവലിന് 22.35 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 22.94 കിലോമീറ്ററുമാണ് എഞ്ചിന് അവകാശപ്പെടുന്ന ഇന്ധനക്ഷമത. മാത്രമല്ല ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, നെക്സ ബ്ലൂ, ഒപ്യുലന്റ് റെഡ്, ലക്സ് ബീജ് എന്നീ ആറ് നിറങ്ങളില്‍ പുതിയ മാരുതി സുസുക്കി ബലേനോ ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.