• HOME
  • »
  • NEWS
  • »
  • money
  • »
  • കുഞ്ഞൻ കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് എസ്.യു.വി; അമ്പരന്ന് സോഷ്യൽ മീഡിയ

കുഞ്ഞൻ കാറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് എസ്.യു.വി; അമ്പരന്ന് സോഷ്യൽ മീഡിയ

നിരവധിപ്പേർ ഇരു കാറുകളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകളുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്

  • Share this:

    ചെറുകാറുമായി കൂട്ടിയിടിച്ച എസ്.യു.വി തലകീഴായി മറിഞ്ഞു കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഛത്തീസ്ഗഢ് ദുർഗ് ജില്ലയിലെ പദ്മനാഭ്പൂരിലുള്ള മിനി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും കണ്ട് അമ്പരന്ന് നിൽക്കുകയാണ് സോഷ്യൽ മീഡിയ.

    നാനോ കാറുമായി കൂട്ടിയിടിച്ച ഥാറാണ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ നാനോ കാറിന് മുൻഭാഗത്ത് നേരിയ തകരാർ മാത്രമാണ് സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

    കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് പദ്മനാപൂർ മിനി സ്റ്റേഡിയത്തിന് സമീപം ഇരു കാറുകളും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തെ തുടർന്ന് എസ്.യു.വി മറിഞ്ഞു.

    അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ടൗൺ ഇൻസ്പെക്ടർ രാജീവ് തിവാരി പറഞ്ഞു.

    അപകടത്തിന്‍റെ ദൃശ്യങ്ങളും വീഡിയോയും ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപ്പേർ ഇരു കാറുകളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും ഭാരവും വില കൂടിയതുമായ എസ്.യു.വിയുമായി കൂട്ടിയിടിച്ചിട്ടും ചെറുകാറിന് കാര്യമായ തകരാർ സംഭവിക്കാത്തതിൽ പലരും അത്ഭുതം പ്രകടിപ്പിച്ചു.

    ഏതായാലും ഇതുസംബന്ധിച്ച ചിത്രങ്ങൾക്കും വീഡിയോയ്ക്കും വലിയതോതിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

    Published by:Anuraj GR
    First published: