ജിംനിയുടെ ആറാട്ട് ഇനി ചെമ്പൻ വിനോദിന്റെ ഗാരിജില്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഏതു മോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.
മാരുതി സുസുക്കി ജിമ്നി പുറത്തിറക്കിയതോടെ വണ്ടി പ്രേമികൾ ഏറെ ആകാംഷയോടെയാണ്. സെലിബ്രിറ്റികൾ വരെ ജിമ്നിയുടെ വരവ് ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ജിമ്നിയെ ഗാരിജിലെത്തിച്ചിരിക്കുന്നു മലയാളത്തിന്റെ പ്രിയ താരം ചെമ്പൻ വിനോദ്.
ഇൻഡസ് മോട്ടോഴ്സ് നെക്സയിൽ നിന്നാണ് ചെമ്പൻ വിനോദ് ജിംനി വാങ്ങിയത്. ചെമ്പൻ വിനോദ് വാഹനം സ്വീകരിക്കുന്നതിന്റെ ചിത്രവും നെക്സ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏതു മോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. താരദമ്പതികളുടെ മിക്ക വിശേഷങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കിയ വാർത്തയാണ് എത്തുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 07, 2023 12:00 PM IST