advertisement

ഫഹദും നസ്രിയയും ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി

Last Updated:

ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. താരദമ്പതികളുടെ മിക്ക വിശേഷങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കിയ വാർത്തയാണ് എത്തുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ.
കഴിഞ്ഞ മാർച്ചിൽ ആസിഫ് അലി BMW പുതിയ മോഡലായ 730​ ​L​D​ ​എം​ ​മോ​ഡ​ൽ​ ​സ്വ​ന്തം ഗ്യാരേജിൽ എത്തിച്ചിരുന്നു. രാജ്യത്തെ സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രിയങ്കരമായ മോഡലാണ് BMW 730​ ​LD​ ​എം. ഭാ​ര്യ​ ​സ​മ,​ ​മ​ക്ക​ളാ​യ​ ​ആ​ദം,​ ​ഹ​യ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​എ​ത്തി​യാ​ണ് ​ആ​സി​ഫ് ​വാ​ഹ​നം​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.​ ​ഇതിനു ശേഷം മലയാള സിനിമാലോകത്തേയ്ക്കു എത്തുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഢംബര സെഡാനാണിത്.
advertisement
ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിയത് ജനുവരിയിലാണ് . മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഫഹദും നസ്രിയയും ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement