ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗാരിജിലെത്തിച്ച് നിവിൻ പോളി

Last Updated:

കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോ ക്രാഫ്റ്റിൽ നിന്നാണ് നിവിൻ ഗാരിജിലെത്തിച്ചത്.

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയ്ക്കും പിന്നാലെ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗാരിജിലെത്തിച്ച് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ഡ്യുവൽ ടോൺ ഫിനിഷിലുള്ള പുതിയ സെഡാൻ കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോ ക്രാഫ്റ്റിൽ നിന്നാണ് നിവിൻ ഗാരിജിലെത്തിച്ചത്. ഇവിടെ നിന്ന് തന്നെയാണ് ഫഹദ് ന്റസിയ ദമ്പതിമാരും കാർ സ്വന്തമാക്കിയത്.
ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിയത് ജനുവരിയിലാണ് . മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗാരിജിലെത്തിച്ച് നിവിൻ പോളി
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement