Air India Express| 18 വർഷമായി നൽകി വന്ന സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ നിർത്തലാക്കി; ഇനി പുതിയ മെനു

Last Updated:

ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുൻകൂറായി അടയ്ക്കണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക.
പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും സൗജന്യ ഭക്ഷണം അടക്കം നൽകിയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് നടത്തി വന്നത്.  വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് എയർ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്ന ഇളവുകൾ നേരത്തെ എയർ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഇളവുകൾ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗജന്യമായി നൽകി വന്ന ഭക്ഷണവും നിർത്തലാക്കിയത്.
advertisement
എന്നാൽ ടാറ്റാ ഗ്രൂപ്പ്‌ ഏറ്റെടുത്തതിനു ശേഷം എയർ ഇന്ത്യയിൽ ഭക്ഷണസേവനം മെച്ചപ്പെട്ടു.  ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുൻകൂറായി അടയ്ക്കണം. വിമാനത്തിലെ മൂന്ന് നേരത്തെ ഭക്ഷണക്രമീകരണത്തിൽ മാറ്റം വരുത്തുകയും അനേകം വിഭവങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ, വെജിറ്റേറിയൻ ആഹാരങ്ങൾ കഴിക്കുന്നവർക്ക് പ്രത്യേക വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ജൂൺ 22 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക. പുതിയ മെനു ഈ ലിങ്കിൽ ലഭ്യമാണ്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Air India Express| 18 വർഷമായി നൽകി വന്ന സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ നിർത്തലാക്കി; ഇനി പുതിയ മെനു
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement