വിമാനം ലാൻഡ് ചെയ്ത് 30 മിനിറ്റിനുള്ളിൽ ചെക്ക്-ഇൻ ബാഗുകൾ യാത്രക്കാർക്ക് നൽകണമെന്ന് എയർലൈനുകൾക്ക് നിർദേശം

Last Updated:

ഫെബ്രുവരി 24 നകം ഇതിനുവേണ്ട ആവശ്യമായ നടപടികൾ സ്വീകരിക്കാനും എയർലൈനുകളോട് കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വിമാനം ഇറങ്ങി 30 മിനിറ്റിനുള്ളിൽ യാത്രക്കാർക്ക് അവരുടെ ചെക്ക് - ഇൻ ബാഗേജുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർലൈനുകൾക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദ്ദേശം നൽകി. അതായത് വിമാനത്തിൽ നിന്ന് ഇറക്കേണ്ട ലഗേജ് അരമണിക്കൂറിനുള്ളിൽ കൺവെയർ ബെല്‍റ്റിലെത്തിക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ഫെബ്രുവരി 24 നകം ഇതിനുവേണ്ട ആവശ്യമായ നടപടികൾ സ്വീകരിക്കാനും എയർലൈനുകളോട് കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, വിസ്താര, എഐഎക്സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. എയർക്രാഫ്റ്റ് എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്നും അവസാന ബാഗ് 30 മിനിറ്റിനുള്ളിലും യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം എന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.
അതേസമയം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ജനുവരിയിൽ ആറ് പ്രധാന വിമാനത്താവളങ്ങളിൽ ബെൽറ്റുകളിൽ ബാഗേജുകൾ എത്തുന്ന സമയം നിരീക്ഷിച്ചുകൊണ്ട് ബിസിഎഎസ് പരിശോധന നടത്തിയിരുന്നു. എല്ലാ വിമാന കമ്പനികളും ഇക്കാര്യം കൃത്യമായി പാലിച്ചു വരുന്നുണ്ടോ എന്ന് ആഴ്ചതോറും നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇവർ നിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നും ബിസിഎഎസ് ചൂണ്ടിക്കാട്ടി. എല്ലാ വിമാനത്താവളങ്ങളിലും ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബിസിഎഎസ് കൂട്ടിച്ചേർത്തു.
advertisement
നേരത്തെ യാത്രക്കാരെ വഹിക്കാനുള്ള രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഉള്ള ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. കൂടാതെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒരു ഡെയ്‌ലി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് സെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
വിമാനം ലാൻഡ് ചെയ്ത് 30 മിനിറ്റിനുള്ളിൽ ചെക്ക്-ഇൻ ബാഗുകൾ യാത്രക്കാർക്ക് നൽകണമെന്ന് എയർലൈനുകൾക്ക് നിർദേശം
Next Article
advertisement
തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌
തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌
  • പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ആനന്ദ് ചികിത്സയിൽ ആയിരുന്നു.

  • ആനന്ദിന്റെ ആത്മഹത്യയ്ക്ക് ജോലിഭാരം മൂലമുള്ള മാനസിക സമ്മർദമാണ് കാരണം എന്നാണ് സംശയം.

View All
advertisement