Car safety | സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എയർബാഗുകൾ പ്രവർത്തിക്കുമോ? കാർ സുരക്ഷയെക്കുറിച്ച് കൂടുതലറിയാം

Last Updated:

ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ മരണത്തിനു ശേഷം സീറ്റ് ബെൽറ്റ് ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
#മാനവ് സിൻഹ
പുതിയ കാർ വാങ്ങുന്നവരിൽ പലരും കൂടുതലായും അന്വേഷിക്കുന്ന കാര്യങ്ങളിലൊന്നാണ് എത്രത്തോളം സുരക്ഷിതമാണ് ആ വാഹനം എന്നത്. സുരക്ഷിതമായ വാഹനം എന്ന കാര്യത്തിന് ഉപഭോക്താക്കൾ‌ മുൻതൂക്കം കൊടുക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ വിപണിയിൽ സുരക്ഷിതമായ കാറുകൾ അവതരിപ്പിക്കാൻ പല വാഹന നിർമാതാക്കളും നിർബന്ധിതരായി. തങ്ങളുടെ കാർ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ പലരും ചെയ്യുന്നൊരു കാര്യമാണ് കാറുകളിൽ എയർബാഗുകൾ അവതരിപ്പിക്കുക എന്നത്. വില മാനദണ്ഡമാക്കാതെ തന്നെ എല്ലാ കാറുകളിലും ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിനാണ് ഇക്കാര്യത്തിൽ കയ്യടി നൽകേണ്ടത്.
advertisement
ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ മരണത്തിനു ശേഷം സീറ്റ് ബെൽറ്റ് ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണ്. ​തന്റെ മെഴ്സിഡസ് ബെൻസ് എസ്.യു.വി. കാറിൽ, ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ കാറിലുള്ള എയർബാഗുകൾ പ്രവർത്തിക്കില്ല എന്ന കാര്യം എത്ര പേർക്കറിയാം?
advertisement
കാർ യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന്, സീറ്റ് ബെൽറ്റുകളും എയർബാഗുകളും നിർണായക പങ്കു വഹിക്കുന്നുണ്ട്. രണ്ടും ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അത് യാത്രക്കാരുടെ സുരക്ഷയെ സാരമായി ബാധിക്കും. രണ്ടിൽ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാലും പൂർണഫലം കിട്ടില്ല. ഒരു അപകടമോ അടിയന്തിര സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരെ സുരക്ഷിതരാക്കാനും ഡാഷ്‌ബോർഡ് പോലുള്ളവയിലേക്ക് വീണ് മാരകമായ പരിക്കുകൾ പറ്റാതിരിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം.
മുന്നിലേക്കു തെറിച്ചു പോയി ഇടിച്ചോ മറ്റോ സാരമായ പരിക്കുകൾ പറ്റാതിരിക്കാൻ സീറ്റ് ബെൽറ്റ് സഹായിക്കുമ്പോൾ നിങ്ങളുടെ തലയും നെഞ്ചും സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എയർബാഗ് വിന്യസിച്ചിരിക്കുന്നത്. വില കൂടിയ ചില കാറുകളിൽ നീ എയർബാഗുകളും (knee airbags) കർട്ടൻ എയർബാഗുകളും (curtain airbags) ഉണ്ട്. അത് യാത്രക്കാരനെ കൂടുതൽ പരുക്കുകളിൽ നിന്ന് സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കാർ സുരക്ഷ സംബന്ധിച്ച ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളിലൊന്നാണ് സീറ്റ് ബെൽറ്റിൽ തന്നെ ഘടിപ്പിച്ചിരിക്കുന്ന എയർ ബാ​ഗ്. മെഴ്‌സിഡസ് ബെൻസ് കാറുകളിൽ ഈ സംവിധാനമുണ്ട്.
advertisement
എയർബാഗല്ല, സീറ്റ് ബെൽറ്റാണ് പ്രാഥമിക സുരക്ഷാ കവചമായി പ്രവർത്തിക്കുന്നത്. നിങ്ങൾ സീറ്റ് ബെൽറ്റ് ഇടാതെയാണ് ഇരിക്കുന്നതെങ്കിൽ ഒരു അപകടം മൂലമുണ്ടാകുന്ന പരിക്ക് കൂടുതൽ ഗുരുതരമായേക്കാം. പിൻസീറ്റ് യാത്രക്കാർക്കും ഇത് ബാധകമാണ്. അവർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ നൽകിയിട്ടുണ്ട്. അവ എപ്പോഴും ധരിക്കേണ്ടതാണ്.
2019 ജൂലൈ മുതൽ ഇന്ത്യയിൽ ഡ്രൈവർ സൈഡ് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ട്. മുൻവശത്തെ പാസഞ്ചർ സൈഡ് എയർബാഗ് 2021 ഏപ്രിൽ മുതൽ നിർബന്ധിതമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Car safety | സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എയർബാഗുകൾ പ്രവർത്തിക്കുമോ? കാർ സുരക്ഷയെക്കുറിച്ച് കൂടുതലറിയാം
Next Article
advertisement
പണി പാലുംവെള്ളത്തിൽ; പറഞ്ഞതിൽ പകുതി പാൽ മാത്രം കിട്ടിയ പശുവിനെ വാങ്ങിയ ആൾക്ക് 92,000 രൂപ നഷ്ടപരിഹാരം
പണി പാലുംവെള്ളത്തിൽ; പറഞ്ഞതിൽ പകുതി പാൽ മാത്രം കിട്ടിയ പശുവിനെ വാങ്ങിയ ആൾക്ക് 92,000 രൂപ നഷ്ടപരിഹാരം
  • പശുവിൽ നിന്ന് 6 ലിറ്റർ മാത്രമാണ് ലഭിച്ചതെന്ന് പരാതി.

  • നഷ്ടപരിഹാരം നൽകാൻ കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

  • 45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 9% പലിശ കൂടി നൽകേണ്ടിവരും.

View All
advertisement