ആദ്യം വാങ്ങിയ കാര്‍ ജപ്തിയായി; ഇപ്പോൾ 1.6 കോടിയുടെ റേഞ്ച് റോവർ സ്വന്തം; കാർ കളക്ഷൻ പരിചയപ്പെടുത്തി അനിൽ ബാലചന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
2016 ല്‍ വാങ്ങിയ മാരുതി ആള്‍ട്ടോ 800 ജപ്തി ചെയ്തതും പിന്നീടുള്ള വളര്‍ച്ചയും പറയുന്നതാണ് കുറിപ്പ്
കഴിഞ്ഞ മെയ് മാസത്തിൽ കോഴിക്കോട് നടന്ന് പ്രസംഗത്തിനിടെ ബിസിനസുകാരെ തെണ്ടികൾ എന്ന് വിളിച്ചതിന് കയ്യേറ്റ ശ്രമമുണ്ടായ അനിൽ ബാലചന്ദ്രൻ, സോഷ്യൽ മീഡിയയിൽ വലിയ ഫാൻബേസും ഫോളോവേഴ്സുമുള്ള ബിസിനസ് മോട്ടിവേറ്ററാണ്. നാട്ടിലും വിദേശത്തുമായി ഒട്ടേറെ വേദികളിലാണ് അനിൽ ബാചന്ദ്രൻ സംസാരിക്കുന്നത്. ഇപ്പോൾ 1.6 കോടി വില വരുന്ന റേഞ്ച് റോവർ സ്പോർട് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ഗ്യാരേജിലേക്ക് റേഞ്ച് റോവർ എത്തിയതിന് പിന്നാലെ സ്വന്തം കാർ കളക്ഷനെ കുറിച്ചുള്ള കുറിപ്പും അനിൽ ബാലചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 2016 ല്‍ വാങ്ങിയ മാരുതി ആള്‍ട്ടോ 800 ജപ്തി ചെയ്തതും പിന്നീടുള്ള വളര്‍ച്ചയും പറയുന്നതാണ് കുറിപ്പ്. ആദ്യ കാര്‍ ഇഎംഐ അടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്തു. അന്ന് വീട്ടുകാരുടെയും അയല്‍ക്കാരുടെയും മുന്നില്‍ നാണംകെട്ട് തലകുനിച്ചു. ഇന്ന് പൊലീസ് ജീപ്പടക്കം അങ്ങ് വാങ്ങി, ഒരു രൂപ പോലും ഇഎംഐ ഇടാതെ എന്നാണ് അദ്ദേഹം കുറിച്ചത്.
advertisement
ബെൻസ്, ഔഡി, മിനി കൂപ്പർ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മഹീന്ദ്ര ജീപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് റേഞ്ച് റോവര്‍ സ്പോര്‍ടും സ്വന്തമാക്കുന്നത്.
അപമാനം ആണ് ഈ ലോകത്തെ ഏറ്റവും വലിയ മോട്ടിവേഷൻ, ഈ അവസ്ഥയിൽ ഇന്ന് ഉള്ളവരോട് ഒന്നേ പറയുവാനുള്ളു 'കരഞ്ഞു കൊണ്ടിരിക്കാതെ അങ്ങോട്ട് ഇറങ്ങന്നെ' എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.
സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെ ഏറെ പ്രിയപ്പെട്ട വാഹനമാണ് റേഞ്ച് റോവർ സ്‌പോർട്. ഏകദേശം 1.6 കോടി രൂപയാണ് എക്സ് ഷോറൂം വില.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 11, 2024 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ആദ്യം വാങ്ങിയ കാര്‍ ജപ്തിയായി; ഇപ്പോൾ 1.6 കോടിയുടെ റേഞ്ച് റോവർ സ്വന്തം; കാർ കളക്ഷൻ പരിചയപ്പെടുത്തി അനിൽ ബാലചന്ദ്രൻ