അധികം പണച്ചെലവില്ലാതെ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് പോകാം; 24 സ്പെഷ്യൽ ട്രെയിന്‍ സര്‍വീസുകൾ ഉടൻ
- Published by:Rajesh V
- news18-malayalam
Last Updated:
'ആസ്ഥാ' (വിശ്വാസം) എന്ന പേരിലാകും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക
തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോധ്യയിലേക്ക് അധികപണച്ചെലവില്ലാതെ യാത്ര നടത്താൻ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ഉടൻ നടത്തുമെന്ന് കേന്ദ്രസർക്കാർ. ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം. കേരളത്തിൽ നിന്നും 24 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. 'ആസ്ഥാ' (വിശ്വാസം) എന്ന പേരിലാകും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.
തിരുവനന്തപുരം, പാലക്കാട്, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നും ജനുവരി 30 മുതലാണ് സർവീസുകൾ ആരംഭിക്കുക. ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. അയോധ്യാ സന്ദർശനത്തിനായി ഇന്ത്യയൊട്ടാകെ 66 ഓളം ആസ്ഥാ ട്രെയിനുകളാണ് സർവീസ് നടത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുളളത്. രാമക്ഷേത്ര സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അടുത്ത മാസങ്ങളിൽ തന്നെ അയോധ്യയിൽ എത്തിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം.
ആസ്ഥാ ട്രെയിൻ മുഖേന അയോധ്യയിൽ എത്തുന്നവരുടെ താമസ സൗകര്യങ്ങൾ ബിജെപി ഒരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. ട്രെയിനുകളുടെ സമയവും കൂടുതൽ വിവരങ്ങളും രണ്ട് ദിവസങ്ങൾക്കകം അറിയിക്കുമെന്നാണ് റെയിൽവേ നൽകുന്ന വിവരം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 25, 2024 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
അധികം പണച്ചെലവില്ലാതെ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് പോകാം; 24 സ്പെഷ്യൽ ട്രെയിന്‍ സര്‍വീസുകൾ ഉടൻ