ഡ്രൈവിങ്ങ് ടെസ്റ്റിന് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം; ലൈസന്‍സ് നല്‍കണമെന്ന് ഉത്തരവ്
- Published by:Arun krishna
- news18-malayalam
Last Updated:
ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഇവര്‍ക്ക് ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസ്സമുണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്ത് കാണിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഇവര്‍ക്ക് ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസ്സമുണ്ടാകില്ല.
കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 1500 കിലോയില്‍ താഴെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം ലൈസന്‍സിനാണ് വ്യവസ്ഥ ബാധകമാകുക.
സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2019ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഓട്ടോമാറ്റിക് , ഇലക്ട്രിക് കാറുകളുമായി എത്തുന്നവരെ ഡ്രൈവിങ്ങ് ടെസ്റ്റിന് പങ്കെടുപ്പിക്കരുതെന്ന നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 19, 2023 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഡ്രൈവിങ്ങ് ടെസ്റ്റിന് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം; ലൈസന്‍സ് നല്‍കണമെന്ന് ഉത്തരവ്