Bengaluru Airport | ദക്ഷിണേന്ത്യയിൽ യാത്രക്കാർ ഏറ്റവുമധികം മുൻഗണന നൽകുന്ന ട്രാൻസ്ഫർ ഹബ് ബെംഗളൂരു വിമാനത്താവളമെന്ന് റിപ്പോർട്ട്
- Published by:Jayashankar Av
- news18-malayalam
Last Updated:
കോവിഡിന് മുമ്പ് 54 റൂട്ടുകളിലേക്കായിരുന്നു ഇവിടെ നിന്നുള്ള ആഭ്യന്തര സർവീസുകൾ. ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ച് ഏറ്റവുമധികം സർവീസുകൾ നടക്കുന്നതും ബെംഗളൂരുവിലാണ്
ദക്ഷിണേന്ത്യയിൽ (South India) വിമാനയാത്രക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാൻസ്ഫർ ഹബ്ബായി (Transfer Hub) ബെംഗളൂരു എയര്‍പോര്‍ട്ട് (Bengaluru Airport) മാറിയതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് (BIAL - Bengaluru International Airport Authority Limited) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരം പങ്കുവെച്ചത്.
ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ്. 2021ലെ കണക്കുകൾ പ്രകാരം ബെംഗളൂരു എയര്‍പോര്‍ട്ടിൽ നിന്ന് 74 ആഭ്യന്തര എയർപോർട്ടുകളിലേക്ക് സര്‍വീസ് നടക്കുന്നുണ്ട്. 2008ല്‍ എയര്‍പോര്‍ട്ട് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കോവിഡിന് മുമ്പ് 54 റൂട്ടുകളിലേക്കായിരുന്നു ഇവിടെ നിന്നുള്ള ആഭ്യന്തര സർവീസുകൾ. ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ച് ഏറ്റവുമധികം സർവീസുകൾ നടക്കുന്നതും ബെംഗളൂരുവിലാണ്.
പുതിയ സർവീസുകൾ പ്രധാനമായും മെട്രോ നഗരങ്ങൾ അല്ലാത്ത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ളതാണ്. തല്‍ഫലമായി, മെട്രോ ഇതര റൂട്ടുകളിലേക്കുള്ള ഫ്ലൈറ്റുകൾ കോവിഡിന് മുമ്പുള്ള 58 ശതമാനത്തില്‍ നിന്ന് 2021ൽ 63 ശതമാനമായി ഉയർന്നിട്ടുണ്ട്. മാത്രമല്ല, 2021ലെ വര്‍ഷത്തിന്റെ ആദ്യപാദത്തിലും നാലാം പാദത്തിനും ഇടയില്‍ മെട്രോ ഇതര റൂട്ടുകളിലെക്കുള്ള ട്രാഫിക് 27 ശതമാനമാണ് വര്‍ദ്ധിച്ചത്.
advertisement
ഇത് ഈ നഗരത്തിലേക്കുള്ള യാത്രകളെ ശക്തിപ്പെടുത്തി. 2021ല്‍ ബെംഗളൂരു എയര്‍പോര്‍ട്ടിലെ ട്രാഫിക്കിന്റെ ഏകദേശം 19 ശതമാനവും ട്രാൻസ്ഫർ യാത്രക്കാരെ ഉൾക്കൊള്ളുന്നതായിരുന്നു. കോവിഡിന് മുമ്പ് ട്രാൻസ്ഫർ യാത്രക്കാരുടെ എണ്ണം 10 ശതമാനമായിരുന്നു. ബെംഗളൂരു എയര്‍പോര്‍ട്ടിലെ ട്രാന്‍സ്ഫര്‍ യാത്രക്കാരെ പ്രധാനമായും സംഭാവന ചെയ്യുന്ന വിമാനത്താവളങ്ങള്‍ ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ഗോവ എന്നിവയാണ്.
നോണ്‍-മെട്രോ കണക്റ്റിവിറ്റിയുടെ വര്‍ദ്ധനവിന് പുറമെ, ബെംഗളൂരുവിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും കര്‍ണാടക സംസ്ഥാനത്തിന്റെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയും ബെംഗളൂരുവിനെ ദക്ഷിണ-മധ്യ ഇന്ത്യയുടെ പ്രധാന വ്യോമയാന കവാടമായി മാറാന്‍ സഹായിച്ചു.
advertisement
ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് 75 മിനിറ്റിനുള്ളില്‍ എത്താൻ കഴിയുന്ന 23 നഗരങ്ങളാണ് രാജ്യത്തുള്ളത്. ഇതോടൊപ്പം നോണ്‍-മെട്രോ കണക്റ്റിവിറ്റിയും വളർന്നത് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്ഫര്‍ യാത്രക്കാരുടെ ട്രാഫിക് ഉയരാൻ സഹായിച്ചു.
Airport Food | എയര്‍പോര്‍ട്ടിലെ ഭക്ഷണത്തിന് പുറത്തുള്ളതിനേക്കാള്‍ ചെലവേറുന്നത് എന്തുകൊണ്ട്? അഞ്ച് കാരണങ്ങള്‍ ഇതാ
ട്രാൻസ്ഫർ യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനായി ഒരു അധിക പാത സൃഷ്ടിച്ചുകൊണ്ട് ബെംഗളൂരു എയര്‍പോര്‍ട്ട് തങ്ങളുടെ നിലവിലുള്ള രണ്ട് ട്രാന്‍സ്ഫര്‍ സോണുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ''ടെര്‍മിനല്‍ 2 തുറക്കുന്നതോടെ, ട്രാന്‍സ്ഫര്‍ അനുഭവം കൂടുതല്‍ സുഗമമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ബെംഗളൂരു എയര്‍പോര്‍ട്ട് ഇന്ത്യയിലേക്കുള്ള പുതിയ ഗേറ്റ്വേ ആയി വികസിക്കുമെന്നും പ്രതീക്ഷിക്കുന്നു,'' ബിഐഎഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2022 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Bengaluru Airport | ദക്ഷിണേന്ത്യയിൽ യാത്രക്കാർ ഏറ്റവുമധികം മുൻഗണന നൽകുന്ന ട്രാൻസ്ഫർ ഹബ് ബെംഗളൂരു വിമാനത്താവളമെന്ന് റിപ്പോർട്ട്