പല കാരണങ്ങള്‍ കൊണ്ട് നിരവധി പേരാണ് വര്‍ഷം തോറും ബൈക്ക് അപകടങ്ങളില്‍ (Bike Accidents) മരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ വണ്ടി ഓടിക്കുകയാണെങ്കില്‍ നമുക്ക് ഒരു പരിധി വരെ അപകടങ്ങള്‍ തടയാന്‍ സാധിക്കും.
ബൈക്ക് ഓടിക്കുമ്പോള്‍ റൈഡിംഗ് ജാക്കറ്റുകള്‍ (Riding Jackets), കൈമുട്ടിലും കാല്‍മുട്ടിലും പാഡുകള്‍, റൈഡിംഗ് ഷൂസ് (Riding Shoes) തുടങ്ങിയവ ഉപയോഗിക്കുകയാണെങ്കില്‍ വീഴുകയോ അപകടം ഉണ്ടാവുകയോ ചെയ്യുമ്പോള്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കും.
എന്നാല്‍ ഇതെല്ലാം ദിവസവും ധരിക്കുക എന്നത് ദൈനംദിന യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. അതിനാല്‍ ഒരു നല്ല ഹെല്‍മെറ്റ് (Helmet) തിരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ആകൃതി: എല്ലാവരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.
വലുപ്പം: എല്ലാവരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.
തരം: ഏത് തരം ഹെല്‍മെറ്റ് തെരെഞ്ഞെടുക്കണമെന്നത് റൈഡറുടെ സൗകര്യത്തെയും താല്പര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഓഫ് റോഡ് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ വിപുലമായ ചിന്‍ ബാറും മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. അതേസമയം ദൈനംദിന യാത്രക്കാര്‍ പകുതിയോ അല്ലെങ്കില്‍ പൂര്‍ണമായോ തുറന്ന മുഖമുള്ള ഹെല്‍മെറ്റുകളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ്, ഡ്യുവല്‍ സ്‌പോര്‍ട് ഹെല്‍മെറ്റ്, മോഡുലാര്‍ മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
Also Read-IndiGo Airline | ഇന്ത്യയിലെ ഏറ്റവും വലുതും ജനപ്രിയവുമായ എയര്‍ലൈനായി ഇന്‍ഡിഗോ വളർന്നത് എങ്ങനെ?
ഗുണനിലവാരം: വളരെക്കാലം നിലനില്‍ക്കുന്നത് കൊണ്ടും വില കൂടുതലായതിനാലും ഹെല്‍മെറ്റുകള്‍ ആരും ഇടയ്ക്കിടെ മാറ്റിവാങ്ങാറില്ല. അതിനാല്‍ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ സ്റ്റീല്‍ബേര്‍ഡ്, വേഗ, സ്റ്റഡ്‌സ് തുടങ്ങിയ നല്ല ബ്രാന്‍ഡുകളുടേത് വാങ്ങാന്‍ ശ്രദ്ധിയ്ക്കുക. സുരക്ഷയുടെ കാര്യമായതുകൊണ്ട് അപകടങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാത്ത, വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.
Also Read
-Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
സര്‍ട്ടിഫിക്കേഷന്‍: ഐഎസ്‌ഐ മാര്‍ക്ക് ഉള്ള ഹെല്‍മെറ്റുകള്‍ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങുക. വിപണിയില്‍ വില്‍ക്കുന്നതിന് മുമ്പ് ലാബുകളില്‍ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.