Car | 10 ലക്ഷത്തിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് കാറുകള്‍
Car | 10 ലക്ഷത്തിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് കാറുകള്‍
നിരവധി ബഡ്ജറ്റ് ഓഫറുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ ലഭ്യമാകുന്ന ഓട്ടോമാറ്റിക് കാറുകൾ ഏതൊക്കെയെന്ന് നോക്കാം.
സമീപ വര്‍ഷങ്ങളില്‍ ഓട്ടോമാറ്റിക് കാറുകളുടെ വിൽപ്പനയിലെ കുത്തനെയുള്ള കുതിച്ചുചാട്ടത്തിന് ഇന്ത്യന്‍ വാഹന വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരവധി ബഡ്ജറ്റ് ഓഫറുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ ലഭ്യമാകുന്ന ഓട്ടോമാറ്റിക് കാറുകൾ ഏതൊക്കെയെന്ന് നോക്കാം.
മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno)
1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് നല്‍കുന്ന വാഹനമാണ് മാരുതി സുസുക്കി ബലേനോ. ഡെല്‍റ്റ എഎംടി, സെല്‍റ്റ എഎംടി, ആല്‍ഫ എഎംടി എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ബലേനോയുടെ ഓട്ടോമാറ്റിക് പതിപ്പിന്റെ പ്രാരംഭ വില 7.69 ലക്ഷം രൂപയാണ്. ടോപ്പ് എന്‍ഡ് ആല്‍ഫ എഎംടി വേരിയന്റിന് 9.49 ലക്ഷം രൂപയാണ് വില.
ടാറ്റ നെക്‌സോണ്‍ (tata nexon)
നെക്‌സോണിന്റെ എക്‌സ്എംഎ എഎംടി, എക്‌സ്എംഎ എഎംടി എസ് എന്നീ വേരിയന്റുകള്‍ 10 ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമാണ്. രണ്ട് മോഡലുകളിലും 118.36bhp കരുത്തും 260 Nm ടോര്‍ക്കും ലഭിക്കും. ക്രൂയിസ് കണ്‍ട്രോള്‍, ഐ-ആര്‍എ വോയ്‌സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്.
ടാറ്റ ആള്‍ട്രോസ് (tata altroz)
ആള്‍ട്രോസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഏഴ് വേരിയന്റുകളില്‍ ലഭ്യമാണ്. കാറിന്റെ ഡീസല്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കുന്നില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 6 സ്പീഡ് പഞ്ച് ഡിടി1 യൂണിറ്റാണ് ഉപയോഗിക്കുന്നത്. ആള്‍ട്രോസിന്റെ ഓട്ടോമാറ്റിക് ലെനപ്പിന് 8.09 ലക്ഷം രൂപയാണ് പ്രാരംഭ വില. എക്‌സ്ഇസെഡ്എ പ്ലസ് ഡാര്‍ക്ക് എഡിഷന്‍ ഡിസിടിക്ക് 9.89 ലക്ഷം രൂപയാണ് വില. രണ്ട് എയര്‍ബാഗുകളാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ടാറ്റ പഞ്ച് (tata punch)
ടാറ്റയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്യുവിയായ പഞ്ച് 7.12 ലക്ഷം രൂപ മുതല്‍ എട്ട് ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ് സ്‌പെക്ക് പഞ്ച് കാസിരംഗ എഡിഷന്‍ എഎംടി ഐആര്‍എയുടെ വില 9.48 ലക്ഷം രൂപയാണ്. 84bhp/113Nm നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് എഞ്ചിനാണ് വാഹനത്തിനുള്ളത്. ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിംഗും വാഹനത്തിനുണ്ട്.
മാരുതി സുസുക്കി സ്വിഫ്റ്റ് (maruti suzuki swift)
10 ലക്ഷം രൂപയില്‍ താഴെയുള്ള നാല് ഓട്ടോമാറ്റിക് പതിപ്പുകളാണ് മാരുതി സുസുക്കി സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് മോഡൽ 7.24 ലക്ഷം രൂപയ്ക്ക് ലഭ്യമായ വിഎക്‌സ്‌ഐ എഎംടി വേരിയന്റാണ്. സ്വിഫ്റ്റിന്റെ ഏറ്റവും ചെലവേറിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ 8.77 ലക്ഷം രൂപ വിലയുള്ള ഇസെഡ്എക്‌സ്‌ഐ പ്ലസ് ഡിടി എഎംടി ആണ്.
ഹ്യുണ്ടായ് ഐ20 (hyundai i20)
10 ലക്ഷം രൂപയില്‍ താഴെയുള്ള ഓട്ടോമാറ്റിക് കാറുകളില്‍ പരിഗണിക്കേണ്ട മറ്റൊരു ഓപ്ഷനാണ് ഹ്യുണ്ടായ് ഐ20. സ്‌പോര്‍ട്‌സ് ഐവിടി മോഡലില്‍ 8.90 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന കാര്‍ നാല് ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ് സ്‌പെക്ക് ഐ20 Asta IVT യുടെ വില 9.95 ലക്ഷം രൂപ വരെയാണ്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.