Digital Bus | മുംബൈയിലെ BEST ബസുകളില്‍ ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ യാത്ര ചെയ്യാം?
- Published by:Arun krishna
- news18-malayalam
Last Updated:
ബെസ്റ്റ് ബസുകളുടെ മുന്‍വശത്തുകൂടി മാത്രമേ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
മുംബൈയിലെ ബെസ്റ്റ് (BEST - Brihanmumbai Electricity Supply and Transport) ബസുകളിൽ, ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് (national common mobility card) ഉപയോഗിച്ച് ഇനി യാത്ര ചെയ്യാം.ഡിജിറ്റല്‍ ബസ് എന്നെഴുതിയ BEST ബസിൽ കയറുമ്പോൾ ഈ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാതെ തന്നെ യാത്ര ചെയ്യാവുന്നതാണ്. ബ്രിഹന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്,ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് അവതരിപ്പിച്ചതിലൂടെയാണ് ഇത്തരത്തിൽ യാത്ര സാധ്യമാകുന്നത്. ബെസ്റ്റ് ബസുകളുടെ പിന്‍വശത്തുകൂടെയുള്ള പഴയ പ്രവേശന രീതിയിലും ഇതോടെ മാറ്റം വരുത്തി. ഇത്തരം ബസുകളില്‍ യാത്രക്കാര്‍ മുന്‍വാതിലിലൂടെയാണ് കയറേണ്ടത്. കാർഡ് ഉപയോഗിച്ചുള്ള യാത്ര എങ്ങനെയാണെന്ന് നോക്കാം.
ഡിജിറ്റല്‍ ബസ്സില്‍ കയറേണ്ടത് എങ്ങനെ?
'ടാപ്പ് ഇന്‍ ആന്‍ഡ് ടാപ്പ് ഔട്ട്' എന്ന സംവിധാനമാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന ബസുകളുടെ പ്രവേശന കവാടത്തില്‍ ഡിജിറ്റല്‍ ബസ് എന്ന് എഴുതിയിരിക്കും. ബെസ്റ്റ് ബസുകളുടെ മുന്‍വശത്തുകൂടി മാത്രമേ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇവിടെ ഒരു ഡിജിറ്റല്‍ മെഷീന്‍ സജ്ജീകരിച്ചിട്ടുണ്ടാകും.
Also Read- 143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ
ഇതില്‍ യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട് കാര്‍ഡുകള്‍ ടാപ്പ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ 'ചലോ' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും യാത്ര ആരംഭിക്കാം. സ്‌ക്രീനില്‍ ഒരു പച്ച ടിക്ക് കാണുകയാണെങ്കില്‍, നിങ്ങളുടെ കാര്‍ഡോ ആപ്പോ തിരിച്ചറിഞ്ഞു എന്നാണ് അര്‍ത്ഥം. അതിനുശേഷം നിങ്ങള്‍ക്ക് സീറ്റിലേക്ക് പോകാം.
advertisement
ഡിജിറ്റല്‍ ബസ്സില്‍ നിന്ന് ഇറങ്ങേണ്ടത് എങ്ങനെ?
ബസ്സിന്റെ പിന്‍വാതിലിലൂടെയാണ് യാത്രക്കാര്‍ പുറത്തുകടക്കേണ്ടത്. ഇവിടെയും ഒരു ഡിജിറ്റല്‍ മെഷീന്‍ സജ്ജീകരിച്ചിട്ടുണ്ടാകും. അതിലെ സെന്‍സര്‍ ഏരിയയില്‍ യാത്രക്കാര്‍ കാര്‍ഡ് ടാപ്പ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ചലോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇതിന് ശേഷം യാത്രക്കാരന് ഒരു രസീത് പ്രിന്റ് ചെയ്യുകയും സ്‌ക്രീനില്‍ ഒരു പച്ച ടിക്ക് കാണിക്കുകയും ചെയ്യും.
Also Read- ഈ നമ്പറുകളില് നിന്നുള്ള ഫോണ് കോളുകള് എടുക്കരുത്; ഉപയോക്താക്കള്ക്ക് മുന്നറിയിപ്പുമായി എസ്ബിഐ
advertisement
അതിനുശേഷം രണ്ട് ബീപ്പ് സൗണ്ടുകള്‍ക്ക് ശേഷം 'ചലോ' എന്ന് പറയുന്ന ഒരു ഓഡിയോ മെഷീന്‍ പുറത്തുവിടും. ഈ ഓഡിയോ ലഭിച്ചുകഴിഞ്ഞാല്‍, ടിക്കറ്റ് നിരക്ക് ആപ്പ് വഴിയോ സ്മാര്‍ട് കാര്‍ഡ് വഴിയോ സ്വയം കുറയ്ക്കും. ഇതൊരു സമ്പൂര്‍ണ ഡിജിറ്റല്‍ സേവനമാണ്. എന്നാൽ സ്വന്തം അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് യാത്രക്കാര്‍ ഉറപ്പു വരുത്തണം.
'ടാപ്പ് ഇന്‍ ആന്‍ഡ് ടാപ്പ് ഔട്ട്' സൗകര്യത്തോടെ 100% ഡിജിറ്റല്‍ ബസുകളുള്ള രാജ്യത്തെ ആദ്യ നഗരമായി മുംബൈ മാറി. കൂടുതല്‍ റൂട്ടുകളില്‍ ഇത്തരം ഇരുപത് ബസുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും ക്രമേണ ഐലന്‍ഡ് സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും കൂടുതല്‍ ബസുകള്‍ അവതരിപ്പിക്കുമെന്നും ബെസ്റ്റ് ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2022 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Digital Bus | മുംബൈയിലെ BEST ബസുകളില്‍ ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ യാത്ര ചെയ്യാം?