BMW G 310 GS: ബൈക്ക് വാങ്ങാൻ ഇത് പറ്റിയ സമയം; വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ബിഎംഡബ്ല്യു ജി 310 ജിഎസ്

Last Updated:

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകളിൽ ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കുകൾക്ക് 50,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്

News18
News18
വാഹനപ്രേമികൾക്ക് ഏറ്റവും പ്രിയമുള്ള മോട്ടോർസൈക്കിൾ കമ്പിനിയാണ് ബിഎംഡബ്ല്യു.ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡ് ലഭ്യമാക്കുന്നത്. പുതുവർഷത്തിൽ ബൈക്ക് വാങ്ങാൻ കാത്തിരിക്കുന്നവർക്കായി ഇതാ ഒരു സന്തോഷ വാർത്ത.എംഡബ്ല്യു ജി 310 ജിഎസ് മോഡൽ ബൈക്കുകൾക്ക് കമ്പനി വില കുറച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പല ഡീലർഷിപ്പുകളിലും, 2024 ഡിസംബറിൽ ബിഎംഡബ്ല്യുവിൻ്റെ G 310 GS-ന് ഉപഭോക്താക്കൾക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ബൈകിന്റെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ച് ബൈക്കിൻ്റെ കളർ ഓപ്ഷനുകൾ വ്യത്യാസപ്പെടാം.
ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.ഈ മോഡൽ മോട്ടോർസൈക്കിളിന് 313 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് ഉള്ളത്. പരമാവധി 33.5 ബിഎച്ച്പി കരുത്തും 28 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ് ഈ എഞ്ചിൻ. ബൈക്കിൻ്റെ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ ബിഎംഡബ്ല്യു ബൈക്കിൻ്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 11 ലിറ്ററാണ്. ഇത് ഒരു വേരിയൻ്റിൽ മാത്രം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.ഈ മോട്ടോർസൈക്കിളിൽ ഡ്യുവൽ ചാനൽ എബിഎസ്, എൽഇഡി ടെയിൽലൈറ്റ്, ഫ്യൂവൽ ഗേജ്, ഡിജിറ്റൽ ഓഡോമീറ്റർ, ട്രിപ്പ്മീറ്റർ, ഡിജിറ്റൽ സ്പീഡോമീറ്റർ, ലഗേജ് റാക്ക്, സ്റ്റെപ്പ് സീറ്റ്, പാസ് സ്വിച്ച് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു മോട്ടോർസൈക്കിളിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 3.30 ലക്ഷം രൂപയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
BMW G 310 GS: ബൈക്ക് വാങ്ങാൻ ഇത് പറ്റിയ സമയം; വമ്പൻ ഡിസ്‌കൗണ്ട് ഓഫറുമായി ബിഎംഡബ്ല്യു ജി 310 ജിഎസ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement