BMW വിൽപന പൊടിപൊടിച്ച് ; ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീർന്നു

Last Updated:

അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്.

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1-ന്റെ അവതരണ ദിവസം തന്നെ വിൽപന
പൊടിപൊടിച്ചെന്ന് റിപ്പോർട്ട്. അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്.
ബി.എം.ഡബ്ല്യുവില്‍ നിന്നെത്തുന്ന നാലാമത്തെ ഇലക്ട്രിക് വാഹനമാണ് ഇത്. ഇന്ത്യയിലെ എക്‌സ്‌ഷോറൂമില്‍ എക്‌സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഈ വാഹനത്തിന് 66.90 ലക്ഷം രൂപയാണ് വില. മെഴ്‌സിഡീസ് ബെന്‍സ് ഇ.ക്യു.ബി, കിയ ഇ.വി.6, വോള്‍വോ എക്‌സ്.സി.40 റീച്ചാര്‍ജ്, ഹ്യുണ്ടായി അയോണിക്5 എന്നീ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്ന ഐ.എക്‌സ്1 വിലയിലും ഈ വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയാണെന്നാണ് വിലയിരുത്തലുകള്‍.
advertisement
ഒറ്റത്തവണ ചാര്‍ജിലൂടെ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 180 കിലോ മീറ്ററാണ് പരമാവധി വേഗത.അതിവേഗത്തിലുള്ള ചാര്‍ജിങ്ങ് സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. എന്നാൽ വാഹനത്തിന്റെ ലുക്കില്‍ റെഗുലര്‍ ബി.എം.ഡബ്ല്യു എക്‌സ്1-ന് സമാനമായണ് ഇലക്ട്രിക് എക്‌സ്1 ഒരുങ്ങിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
BMW വിൽപന പൊടിപൊടിച്ച് ; ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീർന്നു
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement