• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2023: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; EV ബാറ്ററികൾക്കുള്ള സബ്സിഡി ഒരു വർഷം കൂടി നീട്ടി

Budget 2023: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; EV ബാറ്ററികൾക്കുള്ള സബ്സിഡി ഒരു വർഷം കൂടി നീട്ടി

ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയുന്നതോടെ കൂടുതൽ പേർ ഇവി സ്വന്തമാക്കാനായി മുന്നോട്ടുവരുമെന്നാണ് വാഹനനിർമ്മാതാക്കളുടെ പ്രതീക്ഷ

  • Share this:

    ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗം. ഇവി ബാറ്ററികളുടെ സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇലക്ട്രിക് വഹാന വ്യവസായ മേഖല കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹനങ്ങളിൽ വിന്യസിച്ചിരിക്കുന്ന ലിഥിയം അയൺ ബാറ്ററികളുടെ സബ്‌സിഡിയാണ് നീട്ടി നൽകിയത്. ഇതോടെ രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് വീണ്ടും വില കുറയും.

    “ഇവി ബാറ്ററികൾക്കായുള്ള ലിഥിയം അയൺ സെല്ലുകളുടെ സബ്സിഡി ഒരു വർഷത്തേക്ക് കൂടി തുടരാൻ നിർദ്ദേശിക്കുന്നു”, ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2021 മെയ് മാസത്തിൽ ബാറ്ററികൾ നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി അവതരിപ്പിച്ചിരുന്നു.

    “2023 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞ പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ നീക്കം ഏറെ പ്രശംസനീയമാണ്,” ഇലക്ട്രിക് വെഹിക്കിൾ ഫിനാൻസിങ് & ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോമായ റെവ്ഫിൻ സർവീസസിന്റെ സിഇഒയും സ്ഥാപകനുമായ സമീർ അഗർവാൾ പറഞ്ഞു.

    Also Read- Union Budget 2023 Highlights | കേന്ദ്ര ബജറ്റ് 2023 ഒറ്റനോട്ടത്തിൽ

    “ബജറ്റ് പ്രായോഗികമാണെന്നും രാജ്യത്ത് ഗ്രീൻ മൊബിലിറ്റി അഡോപ്ഷൻ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശരിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്”- ഇന്ത്യയിലെ ഏറ്റവും വലിയ ലിഥിയം-അയൺ ബാറ്ററി നിർമ്മാതാക്കളായ ട്രോൺടെക്കിന്റെ സിഇഒയും സ്ഥാപകനുമായ സാമ്രത് കൊച്ചാർ പറഞ്ഞു, Li-ion സെല്ലുകളുടെ കസ്റ്റംസ് തീരുവ ഇളവ് നീട്ടുന്നതും Li-ion ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത യന്ത്രങ്ങളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്യുന്നതും EV ബാറ്ററികളുടെ വില കുറയ്ക്കുകയും അതുവഴി EV വാഹനങ്ങളുടെ വില കുറയാനും ഇടയാക്കും. ബാറ്ററി പാക്ക് നിർമ്മാതാക്കൾക്കായി ഒരു പിഎൽഐ സ്കീം കൊണ്ടുവരുന്നതും ഇവി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി എംഎസ്എംഇകൾക്ക് പ്രയോജനം ചെയ്യുമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നു.

    Published by:Anuraj GR
    First published: