ഇന്റർഫേസ് /വാർത്ത /money / വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ഏഴ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ഏഴ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു

നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു

നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് അടക്കം കേരളത്തില്‍ സര്‍വീസ് നടത്തുന്ന 7 ട്രെയിനുകളുടെ സമയക്രമത്തില്‍ ദക്ഷിണ റെയില്‍വെ മാറ്റം വരുത്തി. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സമയക്രമം അനുസരിച്ച് ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇപ്രകാരമാണ്.

  •  ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1.25)
  • ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 09.20.)
  • ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.   (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .)
  • ട്രെയിൻ നമ്പർ 16606 – നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്:  വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 6.00 മണി)
  • ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.  (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30)
  • ട്രെയിൻ നമ്പർ 22668 – കോയമ്പത്തൂർ ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)
  • ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ – കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്:  തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂർ 04.03ന് എത്തി  04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45)
First published:

Tags: Kerala Train, Southern Railway, Train Timetable