നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Tata Tiago, Tigor എന്നിവയുടെ CNG മോഡലുകള്‍ ജനുവരി 19ന് വിപണിയിലെത്തും; വിശദാംശങ്ങൾ അറിയാം

  Tata Tiago, Tigor എന്നിവയുടെ CNG മോഡലുകള്‍ ജനുവരി 19ന് വിപണിയിലെത്തും; വിശദാംശങ്ങൾ അറിയാം

  നിലവില്‍ മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നിവയുടെ വാഹനങ്ങൾ മാത്രമാണ് സിഎന്‍ജി പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ളത്.

  • Share this:
   ടിയാഗോ (Tiago), ടിഗോർ (Tigor) എന്നീ മോഡലുകളുടെ സിഎന്‍ജി (CNG) വേരിയന്റുകൾ ഇന്ത്യൻ വിപണിയിലെത്തുന്ന തീയതി പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ് (Tata Motors). ഇരു വാഹനങ്ങളുടെയും ബുക്കിംഗ് ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ആരംഭിച്ചിരുന്നു. ഈ മാസം 19നാണ് ടിയാഗോ ഹാച്ച്ബാക്കിന്റെയും ടിഗോര്‍ കോംപാക്ട് സെഡാന്റെയയും സിഎന്‍ജി പതിപ്പുകള്‍ വിപണിയിലെത്തുക. നിലവില്‍ മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നിവയുടെ വാഹനങ്ങൾ മാത്രമാണ് സിഎന്‍ജി പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ളത്.

   സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും പെട്രോള്‍ എഞ്ചിനിൽ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് രൂപഘടനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.

   ടിയാഗോ സിഎന്‍ജിയുടെ എക്സ്ഇസഡ് വേരിയന്റില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, റിയര്‍വ്യു ക്യാമറ, റിയര്‍ വൈപ്പര്‍ എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അകത്ത് പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാകും.

   നിലവില്‍ 84.8 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന, 1.2 ലിറ്ററിന്റെ മൂന്ന് സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് ടിയാഗോയ്ക്കും ടിഗോറിനും കരുത്ത് പകരുന്നത്. സിഎന്‍ജി പതിപ്പുകള്‍ക്കും ഇതേ എന്‍ജിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക.

   പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ മോഡലുകളിൽ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകൾ ലഭിക്കുമ്പോള്‍, സിഎന്‍ജി പതിപ്പുകള്‍ മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമായിരിക്കും വില്‍പ്പനയ്‌ക്കെത്തുക.

   പെട്രോള്‍ കാറുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുമ്പോള്‍ സിഎന്‍ജി വേരിയന്റുകള്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് എത്തുക. കാറിന്റെ പെട്രോള്‍ പതിപ്പുകളുടെ വിലയേക്കാള്‍ 50,000 മുതല്‍ 60,000 രൂപ വരെ പ്രീമിയമായി ടാറ്റ ഈടാക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

   ഹ്യുണ്ടായ് സാന്‍ട്രോ സിഎന്‍ജി, മാരുതി സുസൂകി വാഗണ്‍ആര്‍ എസ്-സിഎന്‍ജി, തുടങ്ങിയവയായിരിക്കും ടിയാഗോ സിഎന്‍ജിയുടെ എതിരാളികള്‍. മറുവശത്ത് ടിഗോള്‍ സിഎന്‍ജി അതിന്റെ ഏക എതിരാളിയായ ഹ്യുണ്ടായ് ഓറ സിഎന്‍ജിയുമായി മത്സരിക്കും. ഇത് കൂടാതെ സ്വിഫ്റ്റ്, ഡിസയര്‍, പുതിയ സെലേറിയോ എന്നീ കാറുകളുടെ സിഎന്‍ജി പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കും എന്നാണ് ലഭിക്കുന്ന വിവരം.

   അതേസമയം, പുതുവര്‍ഷത്തില്‍ ടാറ്റാ മോട്ടോഴ്‌സ് അതിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകള്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷാ റേറ്റിംഗുകളോടെ കാറുകളുടെ നിര്‍മാണ വൈദഗ്ധ്യം തെളിയിച്ച ടാറ്റ ഗ്രൂപ്പ് മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകളോടെയാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം എക്സ്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് കിഴിവുകളുമൊക്കെ ഉള്‍പ്പെട്ടതാണ് ടാറ്റയുടെ പുതിയ ഓഫര്‍. ടാറ്റയുടെ ടിഗോറിനും ടിയാഗോയ്ക്കും വിപണിയില്‍ ഇപ്പോള്‍ യഥാക്രമം 10,000 രൂപയും 5,000 രൂപയും വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ഇവ രണ്ടിനും മറ്റ് ഡിസ്‌കൗണ്ട് ബോണസുകളും ക്യാഷ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.
   Published by:Jayesh Krishnan
   First published: