വന്ദേഭാരത് കേരളത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ദിവസത്തിന് ഇന്ത്യൻ റെയില്‍വേയിലെന്ത് പ്രത്യേകത?
- Published by:Naseeba TC
- news18-malayalam
റെയില്‍ ശൃംഖലയുടെ 170 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍
On April 16th, 1853, IR commenced its illustrious journey with the first passenger train running from what was then known as Bori Bunder (Bombay) to Thane, signifying the beginning of a new era in transportation & connectivity for India.#DownTheMemoryLane pic.twitter.com/RzqSwzQB4C
— Ministry of Railways (@RailMinIndia) April 16, 2023
- 160 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജംസെറ്റ്ജി ജീജീഭോയ്, ജഗ്‌നാഥ് ഷുങ്കര്‍സെത്ത് എന്നിവര്‍ ചേര്‍ന്നാണ് റെയില്‍വേയുടെ അടിത്തറ സ്ഥാപിച്ചത്.
- 127,760 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ റെയില്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍ ശൃംഖല.
- ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്. അതേസമയം ഏറ്റവും വേഗത കുറഞ്ഞ ട്രെയിനായ മേട്ടുപ്പാളയം- ഊട്ടി നീലഗിരി പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രമേ വേഗതയുള്ളൂ. കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 5.08ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരത് ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിലെത്തി.
- 80 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യമുള്ള വിവേക് എക്‌സ്പ്രസാണ് ഏറ്റവും നീളമേറിയ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ട്രെയിന്‍. എട്ട് സംസ്ഥാനങ്ങളിലൂടെ 4233 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്.
1st train was run on Indian soil on 16th April, 1853 from Bori Bunder to Thane.
Since than Indian Railways has become integral part of Life of common man and engine for growth of socio economic development of the country.#OnThisDay #glorious #History pic.twitter.com/raeZhrGuey
— Western Railway (@WesternRly) April 16, 2023
- ലോകത്തിലെ ഏറ്റവും വലിയ റൂട്ട് റിലേ ഇന്റര്‍ലോക്കിംഗ് സിസ്റ്റം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.
- ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ബക്കലിനെയും കൗരിയെയും ബന്ധിപ്പിക്കുന്ന ഒരു കോണ്‍ക്രീറ്റ് ആര്‍ച്ച് പാലമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയില്‍പ്പാലമായ ചെനാബ് പാലം. പൂര്‍ത്തിയാകുമ്പോള്‍ പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ടാകും.
- ഒഡീഷയില്‍ ‘Ib’ എന്ന രണ്ട് അക്ഷരങ്ങള്‍ മാത്രമുള്ള ഏറ്റവും ചെറിയ പേരുള്ള ഒരു റെയില്‍വേ സ്‌റ്റേഷനുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ പേരുള്ള സ്റ്റേഷന്‍ ശ്രീ വെങ്കിട്ടനരസിംഹരാജുവരിപേട്ടയാണ്.
- നാഗ്പൂരില്‍ ഒരു ഡയമണ്ട് ക്രോസിംഗ് ഉണ്ട്, ഇവിടെ നിന്ന് ട്രെയിനുകള്‍ക്ക് വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ നാല് ദിശകളിലേക്കും പോകാവുന്നതാണ്.
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 42 സ്വതന്ത്ര റെയിൽവേ സ്റ്റേഷനുകൾ ഉണ്ടായിരുന്നു. 1951ൽ ഇവയെ ദേശസാൽക്കരിച്ച് ആറ് വ്യത്യസ്ത റെയിൽവേ സോണുകളാക്കി മാറ്റി. നിലവിൽ ഇന്ത്യൻ റയിൽവേയുടെ ഭാഗമായി 69 ഡിവിഷനുകളും 16 സോണുകളുമുണ്ട്.
- രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്നതാണ് ഇന്ത്യൻ റയിൽവേ. 24 മണിക്കൂറും പ്രവർത്തിക്കുന്ന 7137 സ്റ്റേഷനുകൾ റയിൽവേ സംവിധാനത്തിന്റ് ഭാഗമായുണ്ട്. 22.5 മില്യൺ യാത്രക്കാരാണ് ഓരോ ദിവസവും ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്.