സംസ്ഥാനത്ത് ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
ചെന്നൈ: മധുര റെയിൽവേ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് ദിണ്ടിഗലിനും തിരുച്ചെന്തുരിനും ഇടയിലുമാണ് റദ്ദാക്കിയത്.
തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ആറ്, ഏഴ് തീയതികളിൽ കൂടൽ നഗറിനും മധുരയ്ക്കുമിടയിൽ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിൽ മധുരയ്ക്കും കൂടൽ നഗറിനുമിടയില്‍ റദ്ദാക്കി. ആറ്, ഏഴ്,എട്ട് തീയതികളിൽ മധുരയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ കൂടൽ നഗറിൽ നിന്നാകും തിരിക്കുക. മധുര സ്റ്റേഷന് 5 കിലോമീറ്റർ അകലെയാണ് കൂടൽ നഗർ.
advertisement
ഗുരുവായൂര്‍ ഐഗ്മോർ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിരുദനഗർ, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂർ വഴി തിരിച്ചുവിടും. മാനധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
February 06, 2023 9:11 AM IST