കൊട്ടാരം പോലെ അകത്തളം; മോഡുലാർ ടോയ്ലറ്റ്; സ്റ്റീം ഹെറിറ്റേജ് സ്പെഷ്യൽ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

Last Updated:

നവംബർ 5 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും

ഗുജറാത്തിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്നാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുമായി ബന്ധിപ്പിക്കുന്ന ഏകതാ നഗർ റെയിൽവേ സ്റ്റേഷനും അഹമ്മദാബാദിനുമിടയിലാണ് ഈ ട്രെയിൻ ഓടുന്നത്. നവംബർ 5 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. എല്ലാ ഞായറാഴ്ചകളിലും ആളുകൾക്ക് ഈ ട്രെയിൻ സർവീസ് ലഭ്യമായിരിക്കും.
ഏക്താ നഗറിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഇതൊരു പുതിയ ഘടകമായി മാറുമെന്നും പ്രധാനമന്ത്രി മോദി ഉദ്ഘാടന ശേഷം പറഞ്ഞു. അതേസമയം അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സ്റ്റീം എഞ്ചിന് സമാനമായാണ് എൻജിൻ ഉള്ളതെങ്കിലും ട്രെയിൻ വൈദ്യുതിയിൽ ആയിരിക്കും പ്രവർത്തിക്കുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുള്ള ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാൻ ഈ ട്രെയിൻ സർവീസ് സഹായകമാകും എന്നാണ് പ്രതീക്ഷ. വെറും 3 മണിക്കൂറും 40 മിനിറ്റും കൊണ്ട് 182 കിലോമീറ്റർ ദൂരം ഈ ഹെറിറ്റേജ് ട്രെയിൻ പിന്നിടും. അഹമ്മദാബാദിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 9:50 ന് ഏക്താ നഗറിൽ എത്തുന്ന രീതിയിൽ ആയിരിക്കും യാത്ര. കൂടാതെ ഏക്താ നഗറിൽ നിന്ന് രാത്രിയും ട്രെയിൻ സർവീസ് ലഭ്യമാണ്. രാത്രി 8:23 ന് പുറപ്പെടുന്ന ട്രെയിൻ 12:05ന് ആയിരിക്കും അഹമ്മദാബാദിലെത്തുക.
advertisement
48 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മൂന്ന് എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചുകളാണ് ട്രെയിനിലുള്ളത്. 28 പേർക്കുള്ള ഡൈനിംഗ് കോച്ചുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൺവേ യാത്രയ്ക്ക് ഒരാൾക്ക് ഏകദേശം 885 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡൈനിംഗ് കോച്ചിൽ സോഫകളോടുകൂടി തേക്കിൻ തടിയിൽ തീർത്ത ഡൈനിംഗ് ടേബിളുകളുമുണ്ട്. അതോടൊപ്പം പനോരമിക് വിൻഡോകൾ യാത്രാവേളയിൽ സഞ്ചാരികൾക്ക് പുറത്തെ വിശാലമായ കാഴ്ചകളും നൽകും.
advertisement
ജിപിഎസ് അധിഷ്‌ഠിത പബ്ലിക് അഡ്രസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പിഎപിഎസ്), ഇലക്‌ട്രോണിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് കമ്പാർട്ട്‌മെന്റ് സ്ലൈഡിംഗ് ഡോറുകൾ, ഫ്ലെയിംലെസ് പാൻട്രി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, തേജസ് എക്‌സ്പ്രസ് പോലെ ലഗേജ് റാക്ക് ക്രമീകരണങ്ങൾ എന്നിവയും ട്രെയിന്റെ മറ്റ് സവിശേഷതകളാണ്. അതേസമയം ഇവിടുത്തെ വലിയ ടൂറിസം സാധ്യതകൾ പരിഗണിച്ച് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഏക്താ നഗറിൽ നിന്നുള്ള ട്രെയിനുകളുടെ എണ്ണം ഏകദേശം 27 ആയി വർദ്ധിപ്പിക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ, 2 മെമു ട്രെയിനുകൾ ഉൾപ്പെടെ ഒമ്പത് ട്രെയിനുകൾ ആണ് ഏക്താ നഗറിനും മുംബൈ, ബറോഡ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങൾക്കുമിടയിൽ പ്രവർത്തിക്കുന്നത്. കൂടാതെ ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി 600 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. നർമ്മദാ ആരതി ലൈവ്, കമലം പാർക്ക്, സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കുള്ളിലെ നടപ്പാത, 30 പുതിയ ഇ-ബസുകൾ, 210 ഇ-സൈക്കിളുകൾ, ഒന്നിലധികം ഗോൾഫ് കോർട്ടുകൾ, ഏക്താ നഗറിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖല, ഗുജറാത്ത് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകർ ഭവൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
കൊട്ടാരം പോലെ അകത്തളം; മോഡുലാർ ടോയ്ലറ്റ്; സ്റ്റീം ഹെറിറ്റേജ് സ്പെഷ്യൽ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement