EV | ഇലക്‌ട്രിക് വാഹനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങൾ സൃഷ്ടിക്കും: CRISIL

Last Updated:

വാഹന്‍ പോര്‍ട്ടല്‍ റിപ്പോർട്ട് അനുസരിച്ച്, ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5% ആയി ഉയര്‍ന്നു

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ (Electric Vehicles) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അനലിറ്റിക്സ് കമ്പനിയായ ക്രിസില്‍ (CRISIL) റിപ്പോര്‍ട്ട്. അതില്‍ 1.5 ലക്ഷം കോടി രൂപ വാഹന നിര്‍മ്മാതാക്കള്‍ക്കും വാഹന ഘടക നിര്‍മ്മാതാക്കൾക്കും ലഭിക്കും. 90,000 കോടി രൂപ വാഹന ഫിനാന്‍സിയര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികൾക്കും ലഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ആളുകള്‍ കുറച്ചു വരികയാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (electric vehicles) ഉപയോഗം വര്‍ദ്ധിക്കുന്നതും കാണാം. വാഹന്‍ പോര്‍ട്ടല്‍ റിപ്പോർട്ട് അനുസരിച്ച്, ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5% ആയി ഉയര്‍ന്നു. 2018ല്‍ ഇത് 1 ശതമാനമായിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും ബസുകളുടെയും ശതമാനം യഥാക്രമം 2%, 4% എന്നിങ്ങനെയും വര്‍ദ്ധിച്ചു.
Also Read- ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയിൽ 162% വളർച്ച: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
പല സംസ്ഥാന സര്‍ക്കാരുകളും ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഡിമാന്‍ഡ് ഇന്‍സെന്റീവുകളും മൂലധന സഹായവും നല്‍കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി മത്സരിക്കാന്‍ ഇലക്ട്രിക് 2Ws, 3Ws എന്നിവയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും പ്രതിവര്‍ഷം യഥാക്രമം 6000, 20000 കിലോമീറ്റര്‍ മാത്രമേ ഈ വാഹനങ്ങള്‍ സഞ്ചരിക്കൂ. 2026-ഓടെ സബ്സിഡികള്‍ ഇല്ലാതെ തന്നെ ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
ഈ വളര്‍ച്ച യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി പുതിയ ട്രെന്‍ഡുകളും ബിസിനസ്സ് മോഡലുകളും ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസിലിന്റെ റിപ്പോര്‍ട്ട്സൂചിപ്പിക്കുന്നു. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍ബിഎസ്എ അഡൈ്വസേഴ്സിന്റെ ആദ്യകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇലക്ട്രിക് വാഹന വിപണി ഈ ദശകത്തില്‍ 90% വാര്‍ഷിക വളര്‍ച്ചാ നിരക്കിലെത്തുമെന്നും 2030 ഓടെ 150 ബില്യണ്‍ ഡോളറിലെത്തുമെന്നും പ്രവചിക്കപ്പെടുന്നു. 2030-ഓടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ഇന്ത്യ മാറുന്നതോടെ ഏകദേശം ഒരു ജിഗാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാം.
advertisement
“ഇവികളുടെ ഉദയത്തോടെ നിലവിലുള്ളതും പുതിയതുമായ വ്യവസായ പങ്കാളികൾക്ക് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പാസഞ്ചർ, കാർഗോ മൊബിലിറ്റി മേഖല നവീകരിക്കാനും മികച്ച നേട്ടമുണ്ടാക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്” ക്രിസിൽ ലിമിറ്റഡ് ഡയറക്ടർ ജഗന്നാരായണൻ പത്മനാഭൻ പറഞ്ഞു.
ഈ വ്യവസായ മേഖലയുടെ അടിത്തറ ഇതുവരെ ആഴത്തില്‍ വേരോടിയിട്ടില്ലെങ്കിലും, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ക്കുള്ള താല്‍പര്യം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡിലും അവയുടെ വിതരണത്തിലും വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
EV | ഇലക്‌ട്രിക് വാഹനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങൾ സൃഷ്ടിക്കും: CRISIL
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement