ഫാസ്ടാഗിൽ കെവൈസി നടപടികൾ പൂർത്തിയാക്കിയില്ലേ? ജനുവരി 31ന് ശേഷം ഡീ ആക്ടിവേറ്റ് ചെയ്യും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐയുടെ ഉത്തരവ് ലംഘിച്ച് കെവൈസി ഇല്ലാതെ ഫാസ്ടാഗുകള്‍ നല്‍കിയെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
കെവൈസി (Know Your Customer) നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-ന് ശേഷം ബാങ്കുകള്‍ റദ്ദാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
''ഇലക്ട്രോണിക്‌സ് ടോള്‍ കളക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ടോള്‍ പ്ലാസകളില്‍ തടസ്സമില്ലാതെയുള്ള വാഹനനീക്കം ഉറപ്പുവരുത്തുന്നതിനും ഫാസ്ടാഗിന്റെ ദുരുപയോഗം തടയുന്നതിനുമായാണ് എന്‍എച്ച്എഐ 'ഒരു വാഹനം ഒരു ഫാസ്ടാഗ്' എന്ന സംവിധാനം സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒരു പ്രത്യേകവാഹനവുമായി ഒന്നിലധികം ഫാസ്ടാഗുകള്‍ ബന്ധിപ്പിക്കുന്നതും തടയാന്‍ കഴിയും. ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് കെവൈസി പുതുക്കിക്കൊണ്ട് ഉപഭോക്താക്കളെ അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിന്റെ നോ യുവര്‍ കസ്റ്റമര്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യത്തിന് പണമുണ്ടെങ്കിലും കെവൈസി നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ 2024 ജനുവരി 31ന് ശേഷം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന്,'' കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
advertisement
''ഈ അസൗകര്യം ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫാസ്ടാഗിന്റെ കെവൈസി പൂര്‍ത്തിയായെന്ന് ഉറപ്പാക്കണം. ഫാസ്ടാഗ് ഉപയോക്താക്കള്‍ ഒരു വാഹനം, ഒരു ഫാസ്ടാഗ് സംവിധാനം പാലിക്കണം. 2024 ജനുവരി 31-ന് ശേഷം ഒന്നിലധികം ടാഗുകള്‍ ഉണ്ടെങ്കിൽ നിര്‍ജീവമാക്കപ്പെടും. അതിനാല്‍, ഏറ്റവും പുതിയ ഫാസ്ടാഗ് മാത്രമേ സജീവമായി നിലനില്‍ക്കൂ. കൂടുതല്‍ സഹായത്തിനോ അന്വേഷണങ്ങള്‍ക്കോ, ഫാസ്ടാഗ് ഉപയോക്താക്കള്‍ അടുത്തുള്ള ടോള്‍ പ്ലാസകളിലോ ബന്ധപ്പെട്ട ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്,'' മന്ത്രാലയം അറിയിച്ചു.
advertisement
ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐയുടെ ഉത്തരവ് ലംഘിച്ച് കെവൈസി ഇല്ലാതെ ഫാസ്ടാഗുകള്‍ നല്‍കിയെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എന്‍എച്ച്എഐ കെവൈസി പുതുക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കി തുടങ്ങിയത്. ഇത്കൂടാതെ, ഫാസ്ടാഗുകള്‍ വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ ഉറപ്പിക്കാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ അനാവശ്യ കാലതാമസമുണ്ടാകുകയും മറ്റ് ഉപയോക്താക്കള്‍ക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. എട്ട് കോടി ഉപയോക്താക്കള്‍ ഉള്ള ഫാസ്ടാഗ് സംവിധാനം രാജ്യത്തെ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ഒരു വാഹനം ഒരു ഫാസ്ടാഗ് സംവിധാനം ടോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ദേശീയപാതാ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും സുഖപ്രദവുമായ യാത്രകള്‍ ഉറപ്പാക്കാനും സഹായിക്കും, കേന്ദ്ര ഗതാഗത മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 16, 2024 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഫാസ്ടാഗിൽ കെവൈസി നടപടികൾ പൂർത്തിയാക്കിയില്ലേ? ജനുവരി 31ന് ശേഷം ഡീ ആക്ടിവേറ്റ് ചെയ്യും