• HOME
 • »
 • NEWS
 • »
 • money
 • »
 • General Motors | സിംഗിൾ ചാ‍ർജിൽ 420 കിലോമീറ്റർ ഓടി ലോക റെക്കോർഡിട്ട് ഇലക്ട്രിക് വാൻ

General Motors | സിംഗിൾ ചാ‍ർജിൽ 420 കിലോമീറ്റർ ഓടി ലോക റെക്കോർഡിട്ട് ഇലക്ട്രിക് വാൻ

BrightDrop Zevo 600 എന്ന ഇലക്ട്രിക് വാൻ ന്യൂയോ‍ർക്ക് സിറ്റി മുതൽ വാഷിങ്ടൺ ഡിസി വരെയാണ് സഞ്ചരിച്ചത്. ഫെഡ്എക്സിൻെറ ലോഗോ പതിപ്പിച്ച് ഓടിയ വാൻ 420 കിലോമീറ്റ‍ർ ദൂരം യാതൊരു തടസ്സവുമില്ലാതെയാണ് സിംഗിൾ ചാ‍ർജിൽ ഓടിയെത്തിയത്.

 (Image source: Twitter/Brightdrop)

(Image source: Twitter/Brightdrop)

 • Share this:
  സിംഗിൾ ചാ‍ർജിൽ ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചരിച്ചതിന്റെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ജനറൽ മോട്ടോർസ് (General Motors) പുറത്തിറക്കിയ ഇലക്രിക് വാൻ (Electric Van). ഏകദേശം 420 കിലോമീറ്റ‍ർ ദൂരമാണ് വാൻ ഒറ്റത്തവണ ചെയ്ത ചാ‍ർജ് കൊണ്ട് ഓടിയത്. ജനറൽ മോട്ടോ‍ർസ് പുറത്തിറക്കിയ ബ്രൈറ്റ് ഡ്രോപ് (BrightDrop) ഫെഡ്എക്സുമായി (FedEx) സഹകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

  BrightDrop Zevo 600 എന്ന ഇലക്ട്രിക് വാൻ ന്യൂയോ‍ർക്ക് സിറ്റി മുതൽ വാഷിങ്ടൺ ഡിസി വരെയാണ് സഞ്ചരിച്ചത്. ഫെഡ്എക്സിൻെറ ലോഗോ പതിപ്പിച്ച് ഓടിയ വാൻ 420 കിലോമീറ്റ‍ർ ദൂരം യാതൊരു തടസ്സവുമില്ലാതെയാണ് സിംഗിൾ ചാ‍ർജിൽ ഓടിയെത്തിയത്. ഒരു സ്ഥാപനത്തിലേക്ക് എത്തിക്കാനുള്ള ക്ലീനിങ് സാമഗ്രികളാണ് ഈ വാനിലുണ്ടായിരുന്നത്. ഇത് സുരക്ഷിതമായി ഉടമസ്ഥരുടെ അടുത്തെത്തിക്കുകയും ചെയ്തു.

  Also Read- Jeep Meridian SUV| ജീപ്പിന്റെ 7 സീറ്റർ മെറിഡിയൻ ഈ മാസം എത്തും; വിശദാംശങ്ങൾ അറിയാം

  ലോക ഭൗമദിനത്തിലാണ് റെക്കോ‍ർഡ് നേട്ടവുമായി ബന്ധപ്പെട്ട പ്രഖ്യാപനം കമ്പനി നടത്തിയത്. "തുടക്കം മുതൽ തന്നെ Zevo 600 റെക്കോർഡുകൾ തകർപ്പാൻ കെൽപ്പുള്ള വാഹനമാണെന്ന് ഉറപ്പുണ്ടായിരുന്നു. അന്തരീക്ഷ മലിനീകരണമുണ്ടാക്കാതെ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനുള്ള പുത്തൻ സാങ്കേതിക വിദ്യ ഫെഡ്എക്സുമായി സഹകരിച്ച് വിജയകരമായി പൂർത്തിയാക്കാൻ ഇപ്പോൾ ഞങ്ങൾക്ക് സാധിച്ചു. ഫെഡ്എക്സ് ട്രാൻസ്പോർട്ടേഷൻ ഡെലിവറി മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ്," ബ്രൈറ്റ് ഡ്രോപ് സിഇഒ ട്രാവിസ് കാറ്റ്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  കാർബൺ പുറത്ത് വിടാതെ സാധനങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ ഇത്തരം വാഹനങ്ങളിലുൂടെ സാധിക്കുന്നത് ഭാവിയിൽ വലിയ കുതിച്ചുചാട്ടത്തേലേക്ക് വഴിതെളിക്കും. മികച്ച ബാറ്ററി കപ്പാസിറ്റിയിൽ വിശ്വസിക്കാവുന്ന തരത്തിലുള്ള ചാർജ് കൂടിയുണ്ടെങ്കിൽ ഇത് വലിയ പ്രയാസമുള്ള കാര്യമല്ലെന്നാണ് തങ്ങൾക്ക് തെളിയിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  2040 ആവുമ്പോഴേക്കും പൂർണമായും അന്തരീക്ഷ മലിനീകരണമില്ലാതെ കാർബൺ ബഹിർഗമനം കുറച്ച് കൊണ്ട് തങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോവാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്ന് ഫെഡ്എക്സ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ മിച്ച് ജാക്സൺ പറഞ്ഞു. "ഞങ്ങളുടെ പാഴ്സൽ പിക്കപ്പുകളെല്ലാം ഇലക്ട്രിക് വാഹനങ്ങളിലാക്കുക എന്നത് അതിനുള്ള പ്രധാന ചവിട്ടുപടിയാണ്. ബ്രൈറ്റ് ഡ്രോപ് അക്കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്," ജാക്സൺ വ്യക്തമാക്കി.

  ജനറൽ മോട്ടോർസ് പുറത്തിറക്കിയിട്ടുള്ള ബ്രൈറ്റ് ഡ്രോപിൻെറ പുതിയ ചരക്കു വാൻ സാധനങ്ങൾ കയറ്റാൻ കൂടുതൽ വിസ്താരമുള്ളതാണ്. 16 ക്യുബിക് മീറ്ററാണ് കാർഗോ ഏരിയ ഉള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഏകദേശം 1000 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ ഇതിൽ കയറ്റാൻ സാധിക്കും. ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമായാണ് ഈ ഇലക്ട്രിക് വാൻ പുറത്തിറങ്ങിയിരിക്കുന്നത്. ഫെഡ്എക്സ് കമ്പനി തന്നെ 2500 വാഹനങ്ങളാണ് ഓ‍ർഡർ ചെയ്തിരിക്കുന്നതെന്ന് ജനറൽ മോട്ടോ‍ർസ് വാ‍ർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതിനോടകം തന്നെ 25000 ഓ‍ർഡറുകൾ കമ്പനിക്ക് മൊത്തത്തിൽ ലഭിച്ചിട്ടുണ്ട്.
  Published by:Rajesh V
  First published: