ഹീറോ കരിസ്മ തിരിച്ചുവരുന്നു; 210 സിസി എഞ്ചിനുമായി
- Published by:Anuraj GR
- news18india
Last Updated:
ഹീറോ കരിസ്മയുടേതെന്ന് സംശയിക്കുന്ന ടെസ്റ്റ് വാഹനത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
ഹീറോ കരിസ്മ ആർ, ZMR എന്നിവ ഓർക്കുന്നുണ്ടോ? ഒരു കാലത്ത് നമ്മുടെ നാട്ടിൽ ചെറുപ്പക്കാരുടെ ഹരമായിരുന്നു ഈ ബൈക്ക്. ഇപ്പോഴിതാ, ഹീറോ കരിസ്മ പരിഷ്ക്കരിച്ച് പുറത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് പുതിയ വാർത്ത. 210 സിസി എഞ്ചിനുമായാണ് കരിസ്മ മടങ്ങിവരുന്നത്. ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഹീറോ കരിസ്മയെ തിരിച്ചുകൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.
ഹീറോ കരിസ്മയുടേതെന്ന് സംശയിക്കുന്ന ടെസ്റ്റ് വാഹനത്തിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരീക്ഷണയോട്ടം നടത്തുന്നതിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഈ ചിത്രം പരിശോധിക്കുമ്പോൾ ബൈക്കിന്റെ സിഗ്നേച്ചർ ശൈലി നിലനിർത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ ഈ ബൈക്കിന്‍റെ പ്രത്യേകതകളെ സംബന്ധിച്ച് ഊഹാപോഹം മാത്രമാണുള്ളത്. നേരത്തെ ഹീറോ ഹോണ്ടയാണ് കരിസ്മ പുറത്തിറക്കിയത്. എന്നാൽ ഇന്ന് ഹോണ്ട, ഹീറോയ്ക്കൊപ്പമില്ല. എന്നിരുന്നാലും മാറിയ കാലഘട്ടത്തിൽ ഹീറോ കരിസ്മയെ പരിഷ്ക്കരിച്ച് പുറത്തിറക്കുമ്പോൾ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 210cc ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഹീറോ കരിസ്മ 25 bhp കരുത്തും 30 Nm ടോർക്കിലുമുള്ള കരുത്താണ് പ്രദാനം ചെയ്യുന്നത്.
advertisement
അതേസമയം, ഹീറോ ഒരു ടർബോ 210 സിസി ലിക്വിഡ് കൂൾഡ് പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങുന്നതിനാൽ, സമീപഭാവിയിൽ 200 സിസി എയർ കൂൾഡ് ബൈക്കുകളായ ഹീറോ എക്‌സ്ട്രീം 200 എസ്, എക്‌സ്‌പൾസ് 200 4 വി എന്നിവയും ഇതേരീതിയിൽ മുഖംമിനുക്കി ഹീറോ പുറത്തിറക്കിയേക്കുമെന്ന് സൂചനയുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 23, 2023 10:19 PM IST