ഞൊടിയിടയിൽ ത്രീവീലർ ടൂവീലറാക്കാം; ഹീറോ സർജ് എസ് 32 പുറത്തിറക്കി

Last Updated:

മിനിട്ടുകൾ കൊണ്ട് അനായാസം ടൂ വീലർ ത്രീവീലറാക്കിയോ ത്രീവീലർ ടൂവീലറാക്കിയോ മാറ്റാനാകുമെന്നതാണ് ഈ വാഹനത്തിന്‍റെ സവിശേഷത

ഹീറോ സർജ് എസ് 32
ഹീറോ സർജ് എസ് 32
അമ്പരപ്പിക്കുന്ന ഒരു വാഹനം പുറത്തിറക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. മിനിട്ടുകൾ കൊണ്ട് ത്രീ വീലർ ടൂ വീലറാക്കി മാറ്റാനാകുന്ന സർജ് എസ് 32 എന്ന ഇലക്ട്രിക് വാഹനമാണ് ഹീറോ പുറത്തിറക്കിയത്. ലോകത്തിലെ 'ഫസ്റ്റ് ക്ലാസ് കൺവേർട്ടിബിൾ വാഹനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർജ് എസ് 32 അടുത്തിടെ ഹീറോ വേൾഡ് 2024 ൽ പ്രദർശിപ്പിച്ചിരുന്നു.
മിനിട്ടുകൾ കൊണ്ട് അനായാസം ടൂ വീലർ ത്രീവീലറാക്കിയോ ത്രീവീലർ ടൂവീലറാക്കിയോ മാറ്റാനാകുമെന്നതാണ് ഈ വാഹനത്തിന്‍റെ സവിശേഷത. ഉപയോക്താവിന് ഈ വാഹനം ഇലക്ട്രിക് റിക്ഷയായോ സ്കൂട്ടറായോ ഉപയോഗിക്കാനാകും. സ്വന്തമായി സംരഭങ്ങൾ നടത്തുന്നവരെ ഉദ്ദേശിച്ചാണ് ഈ വാഹനം പുറത്തിറക്കിയത്. ഡെലിവറി ആവശ്യങ്ങൾക്ക് ഉത്തമമാണെന്നും കമ്പനി പറഞ്ഞു.
സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ സർജ് എസ് 32ന്‍റെ വീഡിയോ പങ്കിട്ടുകൊണ്ട് ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക എഴുതി, "ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ നൂതനമായ മികവ് പ്രദർശിപ്പിച്ചുകൊണ്ട് ഇരുചക്രവാഹനമായി മാറുന്ന വിപ്ലവകരമായ മുച്ചക്രവാഹനം #ഹീറോ പുറത്തിറക്കി. ഇത് അതിശയകരമാണ്. ഇത്തരം തകർപ്പൻ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുക"
advertisement
എന്താണ് Surge S32?
ടു-ഇൻ-വൺ കൺവേർട്ടബിൾ ഇലക്ട്രിക് വാഹനം സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കായി രൂപകൽപ്പന ചെയ്‌ത ഒന്നാണ്. സർജ് എസ് 32 ഒരു സാധാരണ 3W ഇലക്ട്രിക് റിക്ഷ പോലെ കാണപ്പെടുന്നു, കൂടാതെ വൈപ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ടേൺ സിഗ്നലുകൾ, വിൻഡ്‌സ്‌ക്രീൻ എന്നിവയുൾപ്പെടെയുള്ള സാധാരണ സവിശേഷതകളുള്ള ഫ്രണ്ട് പാസഞ്ചർ കമ്പാർട്ട്‌മെന്‍റമുണ്ട്. മഴയും വെയിലുമേൽക്കാതെ സംരക്ഷിക്കുന്ന കാബിനും സിപ്പറോട് കൂടിയ വാതിലും ഇതിന് ഉണ്ടായിരിക്കും.
ഒരൊറ്റ ബട്ടൺ അമർത്തിയാൽ, മുൻവശത്തെ വിൻഡ്ഷീൽഡ് ഭാഗം ഉയർത്തി ഉള്ളിലെ ഇലക്ട്രിക് സ്കൂട്ടർ പുറത്തേക്ക് വരും. 3W വാഹനത്തിന്‍റെ ക്യാബിൻ മാറുകയും ഒരു സ്പ്രിംഗ്-ലോഡഡ് ഡബിൾ സ്റ്റാൻഡ് മെക്കാനിസം പ്രവർത്തിക്കുകയും ചെയ്യുന്നു. വാഹനത്തിന്‍റെ ക്യാബിനിൽ നിന്ന് പുറത്തെത്തിയാൽ, ഇലക്ട്രിക് സ്കൂട്ടറിൽ അതിന്‍റെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടേൺ സിഗ്നലുകൾ, സ്പീഡോമീറ്റർ, സ്വിച്ച് ഗിയർ എന്നിവയുണ്ട്.
advertisement
Surge S32 ന്‍റെ ബാറ്ററിയും പവറും 2W സ്‌കൂട്ടറിനും 3W വാഹനത്തിനും ഇടയിൽ മാറി മാറി പ്രവർത്തിക്കുന്നവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. Surge S32 (3W) ന് 10 kW (13.4 bhp) എഞ്ചിൻ ഉണ്ട് കൂടാതെ 11kWh ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നു. മറുവശത്ത്, സ്കൂട്ടറിൽ (2W) 3 kW (4 bhp) എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു കൂടാതെ 3.5 kWh ബാറ്ററിയും ഉണ്ട്.
3W മുച്ചക്ര വാഹനത്തിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 50 കിലോമീറ്ററും സ്കൂട്ടറിന് 60 കിലോമീറ്ററുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഞൊടിയിടയിൽ ത്രീവീലർ ടൂവീലറാക്കാം; ഹീറോ സർജ് എസ് 32 പുറത്തിറക്കി
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement