Ambassador Car | വിപണി കീഴടക്കാന്‍ വീണ്ടും അംബാസഡര്‍ കാറുകള്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ പുത്തൻ രൂപത്തിൽ
Ambassador Car | വിപണി കീഴടക്കാന്‍ വീണ്ടും അംബാസഡര്‍ കാറുകള്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ പുത്തൻ രൂപത്തിൽ
2002 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡര്‍. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്.
ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായിരുന്ന അംബാസഡര്‍ കാറുകള്‍ (ambassador cars) പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് (hindustan motors) എന്ന കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയ മോഡലായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍. 2014ലാണ് അംബാസഡര്‍ നിര്‍മ്മാണം നിര്‍ത്തലാക്കിയത്. ഡിമാന്‍ഡ് കുറഞ്ഞതും കടബാധ്യതയുമായിരുന്നു വാഹനം നിര്‍ത്തലാക്കാനുള്ള പ്രധാന കാരണങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം അംബാസഡര്‍ 2.0 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ (india) അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (HMFCI) ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുമായി (peugoet) ചേര്‍ന്നാണ് ക്ലാസിക് കാര്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നത്. അംബാസഡര്‍ 2.0 യുടെ എഞ്ചിനുമായും ഡിസൈന്‍ സംബന്ധിച്ചതുമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ചെന്നൈ പ്ലാന്റാണ് അംബാസഡര്‍ നിര്‍മ്മിക്കുക. സികെ ബിര്‍ള ഗ്രൂപ്പിന്റെ അസോസിയേറ്റ് കമ്പനിയായ HMFCI യുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 'അംബി'യുടെ പുതിയ രൂപത്തെ പുറത്തുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് എച്ച്എം ഡയറക്ടര്‍ ഉത്തം ബോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ വാഹനം വിപണിയിലെത്തുമെന്ന് സൂചന നല്‍കിയ അദ്ദേഹം കാറിന്റെ മെക്കാനിക്കല്‍, ഡിസൈന്‍ ജോലികള്‍ പുരോഗമന ഘട്ടത്തിലെത്തിയതായി അറിയിച്ചു.
എച്ച്എമ്മിന്റെ അംബാസഡര്‍ ബ്രിട്ടീഷ് കാര്‍ മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ് III അടിസ്ഥാനമാക്കിയുള്ളതാണ്. 1957-ലാണ് കാര്‍ പുറത്തിറക്കിയത്. ഐക്കണിക്ക് കാര്‍ ഉടന്‍ തന്നെ പ്രൗഢിയുടെ അടയാളമായി ഉയര്‍ന്നുവരുകയും പതിറ്റാണ്ടുകളായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി തുടരുകയും ചെയ്തു. എന്നിരുന്നാലും, 57 വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് 2014-ല്‍ കാറിന്റെ നിര്‍മ്മാണം നിര്‍ത്തി. പ്ലാന്റ് പൂട്ടുന്നതിന് മുമ്പ് പശ്ചിമ ബംഗാളിലെ ഉത്തര്‍പാറയിലുള്ള എച്ച്എം ഫാക്ടറിയില്‍ നിന്നാണ് അവസാന കാര്‍ പുറത്തിറങ്ങിയത്.
2017 ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പ്യൂഷോയുമായി കരാര്‍ ഉണ്ടാക്കുകയും ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ക്ക് അംബാസഡര്‍ വില്‍ക്കുകയും ചെയ്തു. 1990-കളുടെ മധ്യത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ആദ്യ വിദേശ വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ പ്യൂഷോയ്ക്ക് സികെ ബിര്‍ള ഗ്രൂപ്പ് 80 കോടി രൂപയ്ക്ക് അംബാസഡര്‍ ബ്രാന്‍ഡ് വിറ്റു.
1960-കള്‍ മുതല്‍ 1990-കളുടെ പകുതി വരെ ഇന്ത്യയില്‍ അംബാസഡര്‍ പ്രൗഢിയുടെ അടയാളമായിരുന്നു, മാത്രമല്ല ഇത് വിപണിയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആഡംബര കാറായിരുന്നു. എന്നാല്‍, പ്രശസ്ത വാഹന ബ്രാന്‍ഡിന്റെ തകര്‍ച്ച അതിന്റെ കയറ്റം പോലെ തന്നെയായിരുന്നു. 2013-14ല്‍ ഉല്‍പ്പാദനം നിര്‍ത്തിയപ്പോള്‍, വാര്‍ഷിക വില്‍പ്പന 1980-കളുടെ മധ്യത്തില്‍ 20,000 യൂണിറ്റുകളില്‍ നിന്ന് 2,000 യൂണിറ്റില്‍ താഴെയായി കുറഞ്ഞു.
2002 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡര്‍. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.