ഫാസ്ടാഗ് ഓണ്‍ലൈനായി എങ്ങനെ വാങ്ങാം

Last Updated:

ഒരു തവണ എടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് സജീവമായിരിക്കും

നേരത്തെ ലിങ്ക് ചെയ്ത പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ നിരക്കുകള്‍ എളുപ്പത്തില്‍ അടയ്ക്കുന്നതിന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിച്ചിരിക്കുന്ന ഈ ഉപകരണം എല്ലാ ടോള്‍ ബൂത്തുകളിലും വളരെ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നു. ഇതിലൂടെ പണരൂപത്തിൽ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കാന്‍ കഴിയും. ദേശീയപാതകളില്‍ കൂടി പ്രയാസങ്ങളേതുമില്ലാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് ഫാസ്ടാഗ് എന്ന് ദേശീയ പാതാ അതോറിറ്റിയുടെ(എന്‍എച്ച്എഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടോള്‍ കളക്ഷന്‍ വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി(ഐഎച്ച്എംസിഎല്‍) വിശേഷിപ്പിക്കുന്നു.
ഒരു തവണ എടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് സജീവമായിരിക്കും. ഉപയോഗത്തിന് അനുസരിച്ച് അത് ടോപ് അപ് ചെയ്തുകൊടുത്താല്‍ മാത്രം മതി. ഫാസ്ടാഗ് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുള്ള 30 ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ദേശീയ പാത അതോറിറ്റി അടുത്തിടെ പേടിം പേമെന്റ്‌സ് ബാങ്ക് ലിമിറ്റഡിനെ ഒഴിവാക്കിയിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഇത്.
ഏതൊക്കെ ബാങ്കുകളാണ് ഫാസ്ടാഗ് സേവനം നല്‍കുന്നത്?
എയര്‍ടെല്‍ പേമെന്റ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, കോസ്‌മോസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഫിനോ പെയ്‌മെന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎപ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെആന്‍ഡ് കെ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നാഗ്പൂര്‍ നാഗരിക് സഹകാരി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സരസ്വത് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃശ്ശൂര്‍ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയിലെല്ലാം ഫാസ്ടാഗുകള്‍ ലഭ്യമാണ്.
advertisement
ഫാസ്ടാഗ് എങ്ങനെ വാങ്ങാം?
ടോള്‍ പ്ലാസകളിലെ പോയിന്റ് ഓഫ് സെയില്‍(പിഒഎസ്), എന്‍ഇടിസി അംഗമായ ബാങ്കുകളുടെ പിഒഎസ് ഔട്ട്‌ലെറ്റുകള്‍, മറ്റ് വിതരണ ഏജന്റുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവടങ്ങളില്‍ നിന്ന് ഫാസ്ടാഗുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
നേരത്തെ രജിസ്റ്റര്‍ ചെയ്ത ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ഫാസ്ടാഗ് വാങ്ങാവുന്നതാണ്.
സ്റ്റെപ് 1
ബാങ്കിന്റെ വെബ്‌സൈറ്റിലെ ഗെറ്റ് ഫാസ്ടാഗ് അല്ലെങ്കില്‍ അപ്ലൈ ഫോര്‍ ഫാസ്ടാക് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 2
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം അതില്‍ ലഭ്യമാകുന്ന ഒടിപി നമ്പര്‍ രേഖപ്പെടുത്തുക
advertisement
സ്റ്റെപ് 3
നിങ്ങളുടെ മുഴുവന്‍ പേര്, ഇമെയില്‍ ഐഡി, നിലവിലെ മേല്‍വിലാസം, വാഹനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അത് വാഹനം, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയെല്ലാം നല്‍കുക. ഇതിന് പുറമെ വാഹനത്തിന്റെ സ്‌കാന്‍ ചെയ്‌തെടുത്ത ആര്‍സിയുടെ കോപ്പിയും നല്‍കണം.
സ്റ്റെപ് 4
ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള ഘട്ടമാണ് അടുത്തത്. ഇത് പൂര്‍ത്തിയായതിന് ശേഷം ഫാസ്ടാഗ് രസീതിയും പണമടച്ചതിന്റെ രസീതിയും കൈപ്പറ്റാവുന്നതാണ്.
ഇത് കൂടാതെ https://nhai.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഫാസ്ടാഗ് ഓണ്‍ലൈനായി എങ്ങനെ വാങ്ങാം
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement