Best Electric Cars in India | ഹ്യുണ്ടായ് കോന മുതൽ ഓഡി ഇ-ട്രോൺ വരെ; ഇന്ത്യയിലെ മികച്ച ഇലക്ട്രിക് കാറുകൾ

Last Updated:

ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ഓപ്ഷനുകളാണ് ചുവടെ നൽകുന്നത്.

ഇന്ധനം ഉപയോഗിച്ചുള്ള കാറുകളുടെയും (Cars) ബൈക്കുകളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ലോകം കൂടുതൽ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം കുതിച്ചുയരുകയാണ്. പ്രധാന വാഹന നിർമ്മാതാക്കൾ പോലും വരും വർഷങ്ങളിൽ കാർബൺ-ന്യൂട്രൽ ആക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമാണ് ഇന്ത്യൻ വിപണിയിലേക്കുള്ള ഇലക്ട്ര് വാഹനങ്ങളുടെ ഒഴുക്ക്.
വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ഓപ്ഷനുകളാണ് ചുവടെ നൽകുന്നത്. 2022ൽ വാങ്ങാൻ പരിഗണിക്കാവുന്ന മുൻനിര ഇവികൾ ഇതാ..
ഹ്യുണ്ടായ് കോന ഇലക്ട്രിക്
ഓഗസ്റ്റോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാറാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക്. 39.2 kWh ലിഥിയം-അയൺ ബാറ്ററിയാണ് കാർ വാഗ്ദാനം ചെയ്യുന്നത്. നിർമ്മാതാക്കളുടെ അവകാശവാദമനുസരിച്ച്, ഫുൾ ചാർജിൽ 452 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും. കാറിൽ ആറ് എയർബാഗുകളും സജ്ജീകരിച്ചിട്ടുണ്ടാകും. ഏകദേശം 24 ലക്ഷം രൂപയാണ് കാറിന്റെ പ്രതീക്ഷിക്കുന്ന വില.
advertisement
ടാറ്റ നെക്‌സോൺ ഇവി
തദ്ദേശീയമായി വികസിപ്പിച്ചെടുന്ന ടാറ്റ നെക്‌സോൺ ഇവി നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നാണ്. 14 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നാണിത്. ഫുൾ ചാർജിൽ 31 കിലോമീറ്റർ റേഞ്ച് ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.
എംജി ZS EV
MG ZS EVയ്ക്ക് ഏകദേശം 26 ലക്ഷം രൂപയാണ് വില. യാത്രക്കാർക്കും ഡ്രൈവർമാർക്കും സാങ്കേതികവിദ്യ നിറഞ്ഞ ഡ്രൈവിംഗ് അനുഭവമായിരിക്കും കാർ വാഗ്ദാനം ചെയ്യുക. 50.3 kWh ബാറ്ററിയാണ് ഈ കാറിലുള്ളത്. ഫുൾ ചാർജിൽ 461 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
advertisement
ഓഡി ഇ-ട്രോൺ
ജർമ്മൻ വാഹന നിർമ്മാതാക്കളായ ഓഡിയും ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ മുൻനിരയിലുണ്ട്. നിലവിൽ ലഭ്യമായ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ഇവികളിൽ ഒന്നാണിത്. ഫുൾ ചാർജിൽ ഏകദേശം 430 കിലോമീറ്റർ റേഞ്ചാണ് ഓഡി ഇ-ട്രോൺ വാഗ്ദാനം ചെയ്യുന്നത്. ഓഡി ഇ-ട്രോണിന്റെ ഏകദേശ വില 1.1 കോടി രൂപയാണ്.
ജാഗ്വാർ ഐ-പേസ്
ഇന്ത്യൻ വിപണിയിൽ ലഭ്യമായ മറ്റൊരു മുൻനിര ഇവിയാണ് ജാഗ്വാർ ഐ-പേസ്. 100-kW ക്വിക് ചാർജിംഗാണ് കാറിന്റെ ഏറ്റവും വലിയ സവിശേഷത. മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്ന് ഐ പേസിനെ വേറിട്ടു നിർത്തുന്നതും ഇതാണ്. കാറിന്റെ ക്വിക്ക് ചാർജർ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ കാർ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 4.8 സെക്കന്റുകൾ കൊണ്ട് നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കാറിന് കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Best Electric Cars in India | ഹ്യുണ്ടായ് കോന മുതൽ ഓഡി ഇ-ട്രോൺ വരെ; ഇന്ത്യയിലെ മികച്ച ഇലക്ട്രിക് കാറുകൾ
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement