Lamborghini Urus | ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; വില 3.10 കോടി രൂപ
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഇന്ത്യന്‍ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനായ രോഹിത്, ഇരു ടീമുകളുടേയും ജേഴ്‌സിയുടെ നിറമായ നീലയില്‍ തന്നെയാണ് സൂപ്പര്‍ എസ്‌യുവിയും സ്വന്തമാക്കിയത്.
ഇറ്റാലിയന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ (Lamborghini) ആദ്യ എസ്യുവിയായ ലംബോര്‍ഗിനി ഉറുസ് (Lamborghini Urus) സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. ഇന്ത്യന്‍ ടീമിന്റെയും ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെയും നായകനായ രോഹിത്, ഇരു ടീമുകളുടേയും ജേഴ്‌സിയുടെ നിറമായ നീലയില്‍ തന്നെയാണ് സൂപ്പര്‍ എസ്‌യുവിയും സ്വന്തമാക്കിയത്. നിലവില്‍ നീല നിറത്തിലുള്ള ബിഎംഡബ്ല്യു എം5 രോഹിത്തിന്റെ ഗാരേജിലുണ്ട്. ബ്ലൂ എലിയോസ് മെറ്റാലിക് പെയിന്റില്‍ 22 ഇഞ്ച് നാഥ് ഡയമണ്ട് കട്ട് റിമ്മുകളും സ്പോര്‍ട്ടിവോ ലെതര്‍ ഇന്റീരിയറുമാണ് കാറിന്റെ പ്രധാന സവിശേഷതകൾ.
രോഹിത് ശര്‍മ്മ വാങ്ങിയ കാറിന് ക്യാബിനിൽ റോസ് അലാല (ചെറി ചുവപ്പ്), നീറോ (കറുപ്പ്) എന്നിവയുടെ ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനോടുകൂടിയ ഇന്റീരിയറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് കാര്‍ട്ടോക്ക് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല രോഹിത് ശര്‍മയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വാഹനത്തില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഡാഷ്ബോര്‍ഡിന്റെയും ഡോര്‍ പാനലുകളുടെയും മുകളിലെ പാളി കറുപ്പ് നിറത്തിലും ഡാഷ്ബോര്‍ഡിന്റെ താഴത്തെ ഭാഗവും ഡോര്‍ പാനലുകളും സീറ്റുകളും ചെറി ചുവപ്പ് നിറത്തിലുമാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ, ഡാഷ്ബോര്‍ഡിനും ഡോര്‍ പാനലുകള്‍ക്കുമിടയില്‍ കോണ്‍ട്രാസ്റ്റ് സില്‍വറില്‍ ഒരു നേര്‍ത്ത പാളിയുമുണ്ട്. അത് സെന്റര്‍ കണ്‍സോളിലേക്ക് വരെ എത്തുന്നു. ഔഡി ആര്‍എസ്‌ക്യൂ8, ബെന്റലി ബെന്റേഗാ, പോര്‍ഷെ കാന്യന്‍ തുടങ്ങിയ ഫോക്സ്വാഗണ്‍ ഗ്രൂപ്പില്‍ നിന്നുള്ള ലക്ഷ്വറി എസ്യുവികളുടെ അതേ പ്ലാറ്റ്ഫോമിലാണ് ഉറുസ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാൽ ഈ വാഹനങ്ങളെക്കാളും ഉറുസ് കൂടുതൽ സ്‌പോര്‍ട്ടിയാണ്.
advertisement
കാറിന് കരുത്ത് പകരുന്നത് 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എഞ്ചിനാണ്. പരമാവധി പവര്‍ ഔട്ട്പുട്ട് 650 പിഎസും 850 എന്‍എം പീക്ക് ടോര്‍ക്കുമാണ്. വെറും 3.6 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയിലേക്കും കുതിക്കാന്‍ ഉറുസിന് സാധിക്കും. ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. ഇന്ത്യയില്‍ ലംബോര്‍ഗിനി ഉറൂസിന്റെ വില 3.10 കോടി രൂപയില്‍ ആരംഭിക്കുന്നു.
advertisement
ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവിയായ ഉറൂസ് ആഗോളതലത്തിൽ ആദ്യമായി എത്തിയത് 2017 ഡിസംബറിലായിരുന്നു. രാജ്യാന്തര വിപണിയിലെ അവതരണത്തിന് ഒരു വര്‍ഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയില്‍ എത്തിയത്. രോഹിത് ശര്‍മയെ കൂടാതെ ബോളിവുഡ് താരങ്ങളായ റണ്‍വീര്‍ സിങ്, കാര്‍ത്തിക് അയന്‍, ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടി, ടോളിവുഡ് താരം ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിട്ടുണ്ട്.
ലംബോര്‍ഗിനി ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ കാറുകള്‍ വിതരണം ചെയ്തുകൊണ്ട് 2021ല്‍ എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 8,405 കാറുകള്‍ (Cars) വിറ്റഴിച്ചതായി കമ്പനി നേരത്തെഅറിയിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2022 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Lamborghini Urus | ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; വില 3.10 കോടി രൂപ