EV Charging Station | രാജ്യത്തുടനീളം 1000ത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി Indian Oil
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യന്‍ ഓയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 ഇന്ധന സ്റ്റേഷനുകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്.
രാജ്യത്തുടനീളം 1,000ലധികം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (Electric Vehicle Charging Stations) സ്ഥാപിച്ചതായി ഇന്ത്യന്‍ ഓയില്‍ (Indian Oil). 1,000ലധികം ഇവി ചാര്‍ജിംഗ് പോയിന്റുകൾ വിജയകരമായി വിന്യസിച്ചതിലൂടെ രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നാഴികക്കല്ല് പിന്നിട്ടതായി ഇന്ത്യൻ ഓയിൽ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വി. സതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 ഇന്ധന സ്റ്റേഷനുകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ഡ്രൈവ് ചെയ്യാനുള്ള ആത്മവിശ്വാസം നൽകുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാൻ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഓയില്‍ നാഗ്പൂരിലാണ് പൊതു ഉപയോഗത്തിനായി ആദ്യത്തെ ഇവി ചാര്‍ജര്‍ സ്ഥാപിച്ചത്. 2017ലാണ് ഇത് സ്ഥാപിച്ചത്. ഇപ്പോള്‍ സംസ്ഥാന, ദേശീയ പാതകളിൽ ഉള്‍പ്പെടെ 500ലധികം നഗരങ്ങളിൽ കമ്പനിയുടെ ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ട്. കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള ഹൈവേകളെ ഇ-ഹൈവേകളാക്കി മാറ്റുന്നതിന് 3,000ത്തിലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഇന്ത്യന്‍ ഓയില്‍ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, സൂറത്ത്, പൂനെ എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിങിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നാഷണല്‍ മിഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മേറ്റീവ് മൊബിലിറ്റി ആന്‍ഡ് ബാറ്ററി സ്റ്റോറേജ് പറയുന്നു. തുടര്‍ന്ന് സംസ്ഥാന തലസ്ഥാനങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, പ്രധാന ഹൈവേകള്‍, എക്‌സ്പ്രസ്‌വേകള്‍ എന്നിവിടങ്ങളിലും ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കും.
advertisement
നേരത്തെ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും എനര്‍ജി ഭീമന്‍ ബിപിയുടെയും സംയുക്ത സംരംഭം രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ജിംഗ് ഹബ്ബുകളിലൊന്ന് ഡല്‍ഹിയില്‍ ആരംഭിച്ചിരുന്നു. 2019ല്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള 1400 പെട്രോള്‍ പമ്പുകളിലും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ സ്റ്റേഷനുകളിലും 49 ശതമാനം ഓഹരി ബിപി 1 ബില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. റിലയന്‍സിന്റെ നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ സംയുക്ത സംരംഭത്തിന് കീഴില്‍ കൊണ്ടുവരികയും 2025 ഓടെ 5,500 പെട്രോള്‍ പമ്പുകളായി ഉയര്‍ത്താനുമാണ് ഇരു കമ്പനികളും ചേര്‍ന്ന് പദ്ധതിയിടുന്നത്.
advertisement
പെട്രോള്‍ പമ്പുകളിലും മറ്റും 'മൊബിലിറ്റി സ്റ്റേഷനുകള്‍' എന്ന് വിളിക്കുന്ന ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെയും ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളുടെയും ഒരു ശൃംഖല സ്ഥാപിക്കാനാണ് ജിയോ-ബിപി ശ്രമിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാകാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഇന്ധന - മൊബിലിറ്റി വിപണി അതിവേഗം വളരുകയാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകത്തിൽ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ധന വിപണിയായി ഇന്ത്യ മാറുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2022 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
EV Charging Station | രാജ്യത്തുടനീളം 1000ത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി Indian Oil