നാഗ്പൂരിലേക്ക് പോകാൻ ഇനി വിമാനം മാറിക്കയറേണ്ട; തിരുവനന്തപുരത്തുനിന്ന് ഇൻഡിഗോ സർവീസ് ആരംഭിച്ചു 

Last Updated:

പുതിയ സർവീസ് ആരംഭിച്ചതോടെ യാത്രാ സമയം 4 മണിക്കൂർ ആയി കുറയും

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് നാഗ്പൂരിലേക്ക് ഇനി വിമാനം മാറിക്കയറേണ്ട. ഇൻഡിഗോ എയർലൈൻസ് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് രാവിലെ 03.05 ന് പുറപ്പെട്ട് പുണെ വഴി 7 മണിക്ക് നാഗ്പൂരിൽ (6E-2447) എത്തിച്ചേരും. മടക്ക വിമാനം (6E-835) നാഗ്പൂരിൽ നിന്ന് രാത്രി 12.05ന് പുറപ്പെട്ട് 04.10 ന് തിരുവനന്തപുരത്തെത്തും. നേരത്തെ, തിരുവനന്തപുരം- നാഗ്പൂർ സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിച്ചതോടെ യാത്രാ സമയം 4 മണിക്കൂർ ആയി കുറയും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
നാഗ്പൂരിലേക്ക് പോകാൻ ഇനി വിമാനം മാറിക്കയറേണ്ട; തിരുവനന്തപുരത്തുനിന്ന് ഇൻഡിഗോ സർവീസ് ആരംഭിച്ചു 
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement