കാറോട്ട താരം ക്രെയ്ഗ് ബ്രീൻ പരിശീലന ഓട്ടത്തിനിടെ അപകടത്തിൽ മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ക്രൊയേഷ്യയിൽ ലോക കാറോട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോളായിരുന്നു അപകടം
പ്രമുഖ കാറോട്ട താരം ക്രെയ്ഗ് ബ്രീൻ (33) പരിശീലന ഓട്ടത്തിനിടെ ഉണ്ടായ കാറപകടത്തിൽ മരിച്ചു. ക്രൊയേഷ്യയിൽ ലോക കാറോട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോളായിരുന്നു അപകടം. സഹ ഡ്രൈവർ ജെയിംസ് ഫുൾട്ടൺ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ബ്രീനിന്റെ കാർ റോഡിൽ നിന്ന് തെന്നിപ്പോയി തൂണിൽ ഇടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സീസണിലെ തന്റെ രണ്ടാമത്തെ റാലിക്കായുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു ക്രെയ്ഗ് ബ്രീൻ. അടുത്തയാഴ്ചയാണ് ക്രൊയേഷ്യയിൽ മത്സരം നടക്കേണ്ടിയിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ക്രൊയേഷ്യയിലെ മൽസരത്തിന്റെ സംഘാടക സമിതി അറിയിച്ചു.
സഹ-ഡ്രൈവറായാണ് ബ്രീൻ തന്റെ കരിയർ ആരംഭിച്ചത്. 2008-ൽ ഡ്രൈവിംഗിലേക്ക് മാറി. പിന്നീട് ഈ രംഗത്ത് അദ്ദേഹം സജീവമായി ദേശീയ, അന്തർദേശീയ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ ബ്രീൻ കിരീടം നേടിയിട്ടുണ്ട്.
2009 മുതൽ വിവിധ കാറോട്ട മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഈ 33 കാരൻ. 2006 ലെ റാലി ഓഫ് കാറ്റലൂനിയക്കിടെ ജർമൻകോ-ഡ്രൈവർ ജോർഗ് ബാസ്റ്റക്ക് അപകടത്തെത്തുടർന്ന് മരിച്ചിരുന്നു. അതിനുശേഷം ലോക ചാമ്പ്യൻഷിപ്പ് വേദിയിലെ ആദ്യ മരണമാണ് ബ്രീനിന്റേത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 15, 2023 7:31 PM IST