2027ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ
- Published by:Anuraj GR
- news18-malayalam
Last Updated:
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് നീക്കം
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി 2027ഓടെ ഇന്ത്യയില്‍ ഡീസല്‍ ഫോർ വീലർ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നാണ് ശുപാർശ.
നഗരങ്ങളില്‍ സര്‍വിസ് നടത്തുന്ന ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ സമിതി നിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിന്, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് സ്‌കീമിന് (ഫെയിം) കീഴിൽ നടത്തുന്ന പദ്ധതികൾ “വിപുലീകരിക്കുന്നത്” മാർച്ച് 31നുശേഷവും സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിച്ചു.
advertisement
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2024 മുതല്‍ ഇലക്ട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്തു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ശൃംഖല പൂര്‍ണമായും വൈദ്യുതീകരിക്കാനും നിര്‍ദേശമുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് നീക്കം.
2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവേയുടെയും ഗ്യാസ് ട്രക്കുകളുടെയും ഉയർന്ന ഉപയോഗം വേണമെന്നും പാനൽ ശുപാർശ ചെയ്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 09, 2023 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
2027ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ