രജിസ്റ്റർ ചെയ്യാതെ വാഹനം വിറ്റ ജെസിബി ഡീലർക്ക് 2.7 ലക്ഷം രൂപ പിഴ ചുമത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്
കൊച്ചി: രജിസ്ട്രേഷൻ നടത്താതെ വാഹനം വിറ്റ ജെസിബി ഡീലർക്ക് 2.7 ലക്ഷം രൂപ പിഴ ചുമത്തി. 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലറിനാണ് കോടതി 271200 രൂപ പിഴ ശിക്ഷ വിധിച്ചത്.
2022 ഏപ്രിൽ മാസം അങ്കമാലി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ ടി ആർ , ശ്രീ റാം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ധീൻ എന്നിവർ നടത്തിയ വാഹന പരിശോധനയിൽ ആണ് രജിസ്റ്റർ ചെയ്യാതെ വാഹനം വിറ്റത് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് വാഹന ഉടമയ്ക്ക് പിഴ ചുമത്തുകയായിരുന്നു.
തുടർന്ന് എറണാകുളം ആർടിഒ ആയിരുന്ന പി എം ഷബീറിന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. വാഹന ഡീലർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ചെല്ലാൻ ക്ലോസ് ചെയ്തു രജിസ്റ്ററിങ് അതോറിറ്റി സമീപിക്കാൻ ആയിരുന്നു കോടതി നിര്‍ദ്ദേശം. വാഹനം താൽക്കാലികമായി രജിസ്റ്റർ ചെയ്യാനായി ഡീലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചെല്ലാൻ മുടങ്ങിയതിനാല്‍ രജിസ്റ്ററിംഗ് ചെയ്യാൻ സാധിക്കുകയില്ല എന്ന വിധിയും വന്നു. ഇതോടെ കീഴ് കോടതിയെ സമീപിച്ച് ഡീലർ പിഴ അടച്ച് കേസിൽ നിന്ന് ഒഴിവാകുകയായിരുന്നു.
advertisement
Also Read- ഉൽസവത്തിന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി; മൂന്ന് ക്ഷേത്രഭാരവാഹികൾ റിമാൻഡിൽ; 10 പേർ ഒളിവിൽ
ഹൈക്കോടതിയിൽ മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഗവൺമെൻറ് പ്ലീഡർ മാരായ അഡ്വക്കേറ്റ് ശ്രീജിത്ത് , മായ എന്നിവരും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വക്കേറ്റ് ആരോമലുണ്ണി എന്നിവരുമാണ് ഹാജരായത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 31, 2023 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
രജിസ്റ്റർ ചെയ്യാതെ വാഹനം വിറ്റ ജെസിബി ഡീലർക്ക് 2.7 ലക്ഷം രൂപ പിഴ ചുമത്തി