Electric Vehicles | ഇലക്ട്രിക് വാഹനം വാങ്ങുന്ന ജീവനക്കാര്‍ക്ക് 3 ലക്ഷം രൂപയുടെ പ്രോത്സാഹന പദ്ധതിയുമായി JSW ഗ്രൂപ്പ്

Last Updated:

കമ്പനിയുടെ ജീവനക്കാര്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സ്വീകാര്യമാക്കുക എന്നതാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇലക്ട്രിക് വാഹന നയത്തിലൂടെ ലക്ഷ്യമിടുന്നത്.

electric vehicle
electric vehicle
മുംബൈ (Mumbai) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group) ഇലക്ട്രിക് വാഹനങ്ങള്‍ (EV) വാങ്ങുന്ന ജീവനക്കാര്‍ക്ക് 3 ലക്ഷം രൂപയുടെ പ്രോത്സാഹന പദ്ധതി (Incentive) പ്രഖ്യാപിച്ചു. ഫോര്‍വീലറുകളും ടൂവീലറുകളും വാങ്ങുന്നതിന് ഇത് ബാധകമായിരിക്കും. കമ്പനിയുടെ ഹരിത സംരംഭത്തിന്റെ (Green initiative) ഭാഗമായാണ് പുതിയ നീക്കം. കമ്പനിയുടെ ജീവനക്കാര്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സ്വീകാര്യമാക്കുക എന്നതാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇലക്ട്രിക് വാഹന നയത്തിലൂടെ (JSW EV Policy) ലക്ഷ്യമിടുന്നത്.
സാമ്പത്തികമായ പിന്തുണ നല്‍കുന്നതിന് പുറമെ എല്ലാ ജെഎസ്ഡബ്ല്യു ഓഫീസുകളിലും പ്ലാന്റുകളിലും ജീവനക്കാർക്ക് വേണ്ടി പ്രത്യേക ചാര്‍ജിങ് സ്റ്റേഷനുകളും ഇലക്ട്രിക് വാഹനങ്ങളുടെ പാര്‍ക്കിങ് സ്ലോട്ടുകളും (ഗ്രീന്‍ സോണ്‍) സൗജന്യമായി ലഭ്യമാക്കുമെന്നും കമ്പനി പറഞ്ഞു. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐഇഎ) സുസ്ഥിര വികസന സാഹചര്യങ്ങളുമായും ( എസ്ഡിഎസ്) ഇന്ത്യയുടെ നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻസുമായും (എന്‍ഡിസി) ചേര്‍ന്നു പോകുന്നതാണ് പുതിയ നയമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
''നിലവില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് (CO2) പുറന്തള്ളുന്ന മേഖലകളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ ഗതാഗത മേഖല. പരമ്പരാഗത ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നതിനാല്‍, 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജെഎസ്ഡബ്ല്യു ഇവി നയം (JSW EV Policy) മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ ഒരു അളവ്‌കോല്‍ നിശ്ചയിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദം മാത്രമല്ല, ചെലവ് കുറഞ്ഞതുമാണ്", ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റും സിഎച്ച്ആര്‍ഒയുമായ ദിലീപ് പട്ടനായക് പറഞ്ഞു.
advertisement
'2070 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തില്‍ എത്താന്‍ ഇന്ത്യ പരിശ്രമിക്കുമെന്ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗ്ലാസ്ഗോ COP26 മീറ്റിങ്ങില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ഹരിത ഗതാഗതം സാധ്യമാക്കുന്നതിനും വഴിയൊരുക്കുന്ന സവിശേഷമായ ഒരു സംരംഭമാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പുതിയ ഇവി നയം. സുസ്ഥിര വികസന രംഗത്ത് വഴികാട്ടിയായി നിന്നുകൊണ്ട് തന്നെ പരിസ്ഥിതി ആഘാതങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തരവാദിത്തത്തോടെ കമ്പനി മുന്നോട്ട് പോകും. 2070 ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളല്‍ പൂജ്യത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്പര്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം', ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.
advertisement
ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ് സവിശേഷമായ ഒരു കാലാവസ്ഥാ വ്യതിയാന നയം സ്വീകരിക്കുകയും 2030ഓടെ കാര്‍ബണ്‍ ഡയോക്ട്‌സൈഡിന്റെ പുറന്തള്ളല്‍ 42 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഇന്ത്യയില്‍ 100 ടിപിഡി ശേഷിയുള്ള കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് യൂട്ടിലൈസേഷന്‍ (CCU) സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Electric Vehicles | ഇലക്ട്രിക് വാഹനം വാങ്ങുന്ന ജീവനക്കാര്‍ക്ക് 3 ലക്ഷം രൂപയുടെ പ്രോത്സാഹന പദ്ധതിയുമായി JSW ഗ്രൂപ്പ്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement