തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാന്‍ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ വി ഡി സതീശന്‍ ഉപയോഗിക്കുന്ന വാഹനം 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് പുതിയ വാഹനം അനുവദിച്ചതെന്നാണ് വിവരം.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന കാറാണ് ഇത്തവണ വി ഡി സതീശനും നല്‍കിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്.
Also Read- ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ‘ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ നൽകി’
മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ മന്ത്രിമാരും വിഐപികളും അംബാസിഡര്‍ കാറുകള്‍ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന പഴയ കാലത്തേതാണ് ഈ വ്യവസ്ഥ.
ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നതുകൊണ്ടുതന്നെ അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ടവ വരെ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുണ്ട്.
2.7 പെട്രോള്‍ എഞ്ചിനിലും 2.4 ഡീസല്‍ എഞ്ചിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.