തമിഴ്നാട്ടിലേക്ക് കൂടുതല്‍ സർവീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് KSRTC
- Published by:Arun krishna
- news18-malayalam
Last Updated:
വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുക.
സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. 2019ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുക. പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാകും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തുക .
സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാകും വിധത്തിലാകും സര്‍വീസ് ക്രമീകരിക്കുകയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
അതേസമയം, ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ മണ്ഡലമായ പത്തനാപുരത്ത് നിന്നുള്ള പത്തനാപുരം- കണ്ണൂര്‍ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസിന് കഴിഞ്ഞദിവസം തുടക്കമായി. പത്തനാപുരം യൂണിറ്റിന് പുതുതായി
അനുവദിച്ച സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ചാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
advertisement
ഉച്ചയ്ക്ക് 3.10 നാണ് പത്തനാപുരം യൂണിറ്റില്‍ നിന്നും ബസ് കണ്ണൂരിലേക്ക് പുറപ്പെടുന്നത്. പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, നോര്‍ത്തു പറവൂര്‍, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തലശ്ശേരി, വഴി രാവിലെ 3:30ന് കണ്ണൂര്‍ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര. കണ്ണൂര്‍ യൂണിറ്റില്‍ നിന്നും രാത്രി 7.30ന് മടക്കയാത്ര ആരംഭിച്ച് രാവിലെ 7:55ന് പത്തനാപുരം യൂണിറ്റില്‍ എത്തിച്ചേരുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 04, 2024 7:22 AM IST